Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബാലഭാസ്‍കറിന്‍റെ മരണം; അപകടകാരണം വാഹനത്തിന്‍റെ അമിത വേഗതയെന്ന് റിപ്പോര്‍ട്ട്

ബാലഭാസ്‍കറിന്‍റെ മരണം; അപകടകാരണം വാഹനത്തിന്‍റെ അമിത വേഗതയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം , ചൊവ്വ, 2 ജൂലൈ 2019 (20:11 IST)
വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം വാഹനത്തിന്റെ അമിത വേഗമെന്ന് സാങ്കേതിക പരിശോധനാ ഫലം.

അപകട സമയത്ത് വാഹനത്തിന്‍റെ വേഗം 100നും 120 നും ഇടയിലായിരുന്നു എന്നാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് ഇടക്കാല റിപ്പോർട്ട് നൽകി.

ഇടിയുടെ ആഘാതത്തില്‍ സ്പീഡോമീറ്റര്‍ നിലച്ചത് നൂറ് കിലോമീറ്ററിലാണെന്നും പരിശോധനയില്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ട വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. ഫൊറൻസിക് ഫലം കൂടി ലഭിച്ച ശേഷം അന്തിമ നിഗമനത്തിലെത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധനാ ഫലംകൂടി ഇനി ലഭിക്കാനുണ്ട്. അപകടം ആസൂത്രിതമല്ലെന്ന സൂചന പ്രാഥമിക പരിശോധനയില്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തിലെ രോമം നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്