Webdunia - Bharat's app for daily news and videos

Install App

താൻ ആരാന്ന് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കടോ താൻ ആരെന്ന്

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (14:54 IST)
തന്നെ ബംഗ്ലാദേശുകാരിയാക്കാൻ ചിലർ ശ്രമം നടത്തുകയാണെന്ന് ലക്ഷദ്വീപ് സ്വദേശിയായ സിനിമാപ്രവർത്തക ആയി‌ഷ സുൽത്താന. ഫെയ്‌സ്‌ബുക്ക് പോ‌സ്റ്റിലൂടെയാണ് തനിക്കെതിരെ നടക്കുന്ന വ്യാ‌ജപ്രചാരണത്തിനെതിരെ ആയിഷ പ്രതികരിച്ചത്. തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ പ്രശസ്‌തമായ ഡയലോഗ് കുറിച്ചുകൊണ്ടാണ് ആയിഷയുടെ പോസ്റ്റ്.
 
താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്നു, അപ്പോ ഞാൻ പറഞ്ഞൂ തരാം താൻ ആരാന്നും ഞാൻ ആരാന്നും. ചിലർ ഒരുപാട് കഷ്പെടുന്നുണ്ട് എന്നെ ബംഗ്ലാദേശ്ക്കാരി ആക്കാൻ. കഷ്ടം തന്നെ ആയിഷ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ലക്ഷദ്വീപിൽ നടക്കുന്ന ഭരണപരിഷ്‌കരണങ്ങൾക്കെതിരെ പ്രതികരിച്ചത് മുതൽ ആയിഷക്കെതിരെ ശക്തമായ ക്യാമ്പയിനാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
 
ആയിഷ സുൽത്താന ബംഗ്ലാദേശിലാണ് ജനിച്ചതെന്നും മാതൃഭാഷ തുളുവാണെന്നും പഠനം പൂർത്തീകരിച്ചത് പാകിസ്ഥാനിൽ നിന്നാണെന്നും. ലാഹോറിൽ പഠിച്ച് കേരളത്തിൽ താമസിച്ച് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണെന്നും പറഞ്ഞ് കൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുള്ളത്.ഈ വ്യാജപ്രചാരണത്തിനെതിരെയാണ്  ആയിഷയുടെ പ്രതികരണം. വ്യാജപ്രചാരണങ്ങളുടെ ചിത്രങ്ങളും ആയിഷ പങ്കുവെച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments