Webdunia - Bharat's app for daily news and videos

Install App

ആറ്റുകാല്‍ ക്ഷേത്രഭൂമികളുടെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ തീരുമാനമായി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ഫെബ്രുവരി 2023 (08:48 IST)
ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമികളുടെ അതിര്‍ത്തി നിര്‍ണ്ണയം, പോക്കുവരവ്, റീസര്‍വ്വെ അപാകതകള്‍ എന്നിവ റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ ഒരു മാസത്തിനകം പരിഹരിക്കുന്നതിന് തീരുമാനമായി. വര്‍ഷങ്ങളായി വിവിധ പ്രശ്‌നങ്ങളില്‍പെട്ട് തീരുമാനമാകാതെ കിടന്ന വിഷയങ്ങളാണ് യോഗത്തില്‍ പരിഹരിക്കപ്പെട്ടത്. പ്രശ്‌ന പരിഹാരത്തിനായി രണ്ട് സര്‍വ്വെയര്‍ അടങ്ങുന്ന ഒരു സ്‌പെഷല്‍ ടീമിനെ നിയോഗിക്കാനും ധാരണയായി. ക്ഷേത്ര ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ്  ബി അനില്‍കുമാര്‍ , സെക്രട്ടറി കെ ശിശുപാലന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. യോഗത്തില്‍ സര്‍വ്വെ ഡയറക്ടര്‍ സീറാം സാബശിവ റാവു, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, അസിസ്റ്റന്റ് കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ (ഭൂരേഖ) എന്നിവരും ക്ഷേത്രത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റും സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments