Webdunia - Bharat's app for daily news and videos

Install App

എല്ലാം കഴിഞ്ഞ് പള്‍സര്‍ സുനി നടിയോട് പറഞ്ഞു, “ ഇതൊരു സ്ത്രീ തന്ന ക്വട്ടേഷൻ, അതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ” - കേസ് വഴിത്തിരിവിലേക്ക് !

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് സ്ത്രീയെന്ന് പ്രതി മണികണ്ഠൻ

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (11:06 IST)
കൊച്ചിയിൽ അർദ്ധരാത്രി നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം ഒരു സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്‍റെ മൊഴി. അക്രമത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു.  ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് സംഭവശേഷം പള്‍സര്‍ സുനി തന്നോട് പറഞ്ഞെന്ന് നടി മൊഴില്‍കിയതായും സൂചനയുണ്ട്.
 
മണികണ്ഠന്‍ ആദ്യം നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമായാണ് ഇപ്പോള്‍ വിശദമായ ചോദ്യം ചെയ്യലിനിടെ മണികണ്ഠന്‍റെ പുതിയ വെളിപ്പെടുത്തല്‍.  അതുകൊണ്ടുതന്നെ ഈ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. നടിയ്ക്ക് സുനിയെ മനസ്സിലായതോടെയാണ് സംഭവം ക്വട്ടേഷനാണെന്നും ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും സുനി നടിയോട് പറഞ്ഞതെന്നും മണികണ്ഠന്‍ മൊഴി നല്‍കി.  
 
നടി ആക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോയെന്ന് സുനി നടിയോട് ചോദിച്ചതായും മണികണ്ഠന്‍ പറഞ്ഞു. എന്നാല്‍ ഈ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പിന്നീട് താന്‍ സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ അവന്‍ തയാറായില്ലെന്നും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു. 
 
അതേസമയം, നടിയെ ആക്രമിച്ച കേസിലെ പ്രതി മണികണ്ഠനെ പിടികൂടിയത് നിര്‍മാതാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് അറിയിച്ചു. നടിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പള്‍സർ സുനിയുണ്ടാക്കിയ ഒരു കള്ളക്കഥയാകാം ഈ ക്വട്ടേഷന്‍ നാടകമെന്നാണ് പൊലീസിന്‍റെ നിഗമനം.   

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments