Webdunia - Bharat's app for daily news and videos

Install App

പണം മുടക്കി വാങ്ങിയ ഗുണ്ടകളാണ് തന്നെ ആക്രമിച്ചത്, പിന്നിൽ മുരളീധരൻ: ഉണ്ണിത്താൻ

ആക്രമിച്ചത് പ്രീപെയ്ഡ് ഗുണ്ടകളെന്ന് ഉണ്ണിത്താന്‍; ദൗര്‍ഭാഗ്യകരമെന്ന് മുരളി

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (13:34 IST)
കൊല്ലം ഡി സി സി ഓഫീസിലെത്തിയ കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താന് നേരെ ചീമുട്ടയേറും കൈയേറ്റ ശ്രമവും നടത്തിയത് പ്രീപെയ്ഡ് ഗുണ്ടകൾ ആണെന്ന് ഉണ്ണിത്താൻ ആരോപിച്ചു. ഇതിന് പിന്നിൽ കെ മുരളീധരനാണെന്നും ഉണ്ണിത്താൻ പറഞ്ഞു. ഉണ്ണിത്താന്‍റെ കാറിന്‍റെ ചില്ലുകളും ഇവർ അടിച്ചുതകർത്തു. വളരെ മോശമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തിയാണ് മുരളീധരൻ അനുകൂലികൾ ഉണ്ണിത്താനെതിരെ മുദ്രാവാക്യം വിളിച്ചത്.
 
അതേസമയം പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങല്‍ നിര്‍ഭാഗ്യകരമെന്ന് കെ മുരളീധരന്‍ പറഞ്ഞു. താന്‍ ഗ്രൂപ്പ് മാറിയെന്ന ആരോപണം ശരിയല്ല. തന്റേതായ നിലപാടുകള്‍ തനിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ മാറ്റിനിർത്തി കേരളത്തിലെ കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
 
വ്യക്തിപരമായ പരാമർശങ്ങളാണ് ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് വഴിവെച്ചത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉചിത തീരുമാനമെടുക്കും. ഹൈക്കമാൻഡ് തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments