Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അശ്വതി പണപ്പിരിവ് നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്, അന്വേഷണം സ്വാഭവികമാണ്: കടകം‌പള്ളി സുരേന്ദ്രൻ

അശ്വതിക്കെതിരായ അന്വേഷണം സ്വാഭാവികം മാത്രം?

അശ്വതി പണപ്പിരിവ് നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്, അന്വേഷണം സ്വാഭവികമാണ്: കടകം‌പള്ളി സുരേന്ദ്രൻ
, ഞായര്‍, 29 ഏപ്രില്‍ 2018 (14:15 IST)
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ ഇപ്പോൾ നടക്കുന്ന അന്വേഷണം സ്വാഭാവിക നടപടിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി
webdunia
സുരേന്ദ്രന്‍. പരാതി കിട്ടിയാല്‍ അന്വേഷിക്കാതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
 
വിദേശ വനിത ലിഗ സ്‌ക്രൊമേനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെയും പ്രതിക്കൂട്ടിലാക്കിയ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ കഴിഞ്ഞദിവസമാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.
 
തെരുവില്‍ അലയുന്ന മാനസികാസ്വാസ്ഥ്യമുള്ളരെ സഹായിക്കുന്ന ജ്വാല ഫൗണ്ടേന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഒരു പരാതി ഉയരുന്നത്. ലിഗയുടെ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ഡിജിപി ലോൿനാഥ് ബെഹ്‌റയ്ക്കെതിരേയും അശ്വതി സംസാരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പൊലീസിന്റെ ഈ നടപടിയെന്നാണ് ആരോപണം.
 
അശ്വതിക്കെതിരെ കേസെടുക്കുന്നത് ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. 
അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്. ലിഗയുടെ സഹോദരി ഇലിസ പണപ്പിരിവിന്റെ വിഷയം നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.
 
തനിക്കെതിരെയുളള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി വ്യക്തമാക്കി. പരാതിക്കാര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. മാലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അശ്വതി വിശദീകരിച്ചു. എന്നാല്‍, അശ്വതി പണം കൈപ്പറ്റയെന്ന ആരോപണം വാസ്തവിരുദ്ധമാണെന്ന് ഇലീസ് തന്നെ പരസ്യമായി വ്യക്തമാക്കിയതോടെ പൊലീസ് വെട്ടിലായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വീട്ടിൽ കക്കൂസ് ഇല്ലാത്തവർക്ക് ഇനി അരിയുമില്ല’ - വിചിത്ര സര്‍ക്കുലര്‍ ഇറക്കി ബിജെപി നേതാവ്