Webdunia - Bharat's app for daily news and videos

Install App

സി.ഐക്ക് നേരെ കൈയേറ്റം നടത്തിയ സി.പി.ഒ യ്ക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍
വ്യാഴം, 8 ജൂണ്‍ 2023 (19:02 IST)
മലപ്പുറം: അവധി നൽകാത്ത ദേഷ്യത്തിന് സർക്കിൾ ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദ കൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സി.പി.ഒ  ടി മഹേഷിനെയാണ് ജില്ലാ പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ഇരുപത്തൊമ്പതാം തീയതി രാത്രിയായിരുന്നു സംഭവം. മഹേഷിന്റെ മാതാവിന് അസുഖമായതിനാൽ അവധിക്കായി സി.ഐ യെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് സി.ഐ യുടെ താമസ സ്ഥലത്തെത്തി കൈയേറ്റത്തിന് മുതിർന്നു എന്നാണു പറയുന്നത്. സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മഹേഷിനെ പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.

വടക്കേക്കാട് ഉത്സവ സമയത്ത് പ്രശനം ഉണ്ടാക്കി എന്നതിനാലാണ് ഇയാളെ ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയിരുന്നത്. കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തലയുടെ റിട്ടേൺസ് വിഭാഗത്തിൽ ഉണ്ടായിരുന്ന ആളാണ് മഹേഷ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments