Webdunia - Bharat's app for daily news and videos

Install App

ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടുന്നത്, സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (17:53 IST)
ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടൂന്നതെന്നും ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷ്ണൽ നഞ്ചിയമ്മയായി മാറിയതെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ആര്യ പറയുന്നു.
 
ആര്യ രാജേന്ദ്രൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
 
മലയാളത്തിന് മണ്ണിന്റെ മണമുള്ള  പാട്ടുകൾ സമ്മാനിച്ച  നഞ്ചിയമ്മ. ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷ്ണൽ നഞ്ചിയമ്മയായി മാറിയത്. ആദ്യമായാണ് ഇന്നലെ അമ്മയെ പരിചയപ്പെട്ടത്.
 
പൊതു സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം തദ്ദേശീയ ജനതയെയും ചേർത്തുപിടിക്കുന്നതിന്  തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കൊപ്പം  നഞ്ചിയമ്മയുമായി വേദി പങ്കിട്ടു.
 
ഇനിയും ഉയരങ്ങൾ കീഴടക്കാൻ നഞ്ചിയമ്മക്ക് കഴിയട്ടെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments