Webdunia - Bharat's app for daily news and videos

Install App

അർജന്റീനയുടെ തോൽ‌വി; കാണാതായ കടുത്ത മെസി ആരാധകന്റെ മൃതദേഹം കണ്ടെത്തി

ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അർജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകൾ മാത്രം

Webdunia
ഞായര്‍, 24 ജൂണ്‍ 2018 (10:19 IST)
ക്രോയേഷ്യയുമായുള്ള ലോകകപ്പ് മത്സരത്തിൽ അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഇല്ലിക്കലിൽനിന്നാണ് ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ദീനു അലക്സിന്റെ മൃതദേഹം കണ്ടെത്തിയത്.
 
വീട്ടിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിന് ശേഷം ഇയാൾ പുഴയിൽ ചാടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കോട്ടയത്തെ ആറുമാനൂരിലാണ് സംഭവം. അർജന്റീന തോറ്റ മനോവിഷമത്താലാണ് വീടുവിട്ടിറങ്ങുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
 
ബിനുവിനെ കണ്ടെത്തുന്നതിനായി വീടിനു സമീപത്തെ മീനെച്ചിലാറിൽ പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയിരുന്നു. മഴയെ തുടർന്നു സ്പീഡ് ബോട്ട് ഉൾപ്പെടെ കൊണ്ടുവന്നായിരുന്നു തിരച്ചിൽ. ആറുമാനൂർ മുതൽ പൂവത്തുംമൂട് വരെയും നാഗമ്പടം പാലത്തിനു സമീപഭാഗത്തും തിരച്ചിൽ നടത്തി. 
 
ലോകകപ്പിൽ അർജന്റീന കഴിഞ്ഞ ദിവസം തോറ്റതിനെ തുടർന്നാണു ദീനുവിനെ കാണാതായത്. കടുത്ത മെസി ആരാധകൻ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അർജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകൾ കണ്ടെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments