Webdunia - Bharat's app for daily news and videos

Install App

വിലപേശലും, ഭീഷണിയും; ഇടവേള ബാബു ‘അമ്മ’യില്‍ തുടരുമോ ? - മോഹന്‍‌ലാലിന്റെ വരവും കാത്ത് താരങ്ങള്‍!

വിലപേശലും, ഭീഷണിയും; ഇടവേള ബാബു ‘അമ്മ’യില്‍ തുടരുമോ ? - മോഹന്‍‌ലാലിന്റെ വരവും കാത്ത് താരങ്ങള്‍!

Webdunia
വെള്ളി, 29 ജൂണ്‍ 2018 (19:02 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായതിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ ഭിന്നിപ്പെന്ന് റിപ്പോര്‍ട്ട്.

ദിലീപിനെ പിന്തുണച്ചും തള്ളിപ്പറഞ്ഞു താരങ്ങള്‍ രംഗത്തുവന്നതിനു പിന്നാലെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരെ കടുത്ത അതൃപ്തി ഉയരുന്നു.

വിലപേശല്‍ നടത്തിയാണ് ഇടവേള ബാബു ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായതെന്നാണ് അമ്മയിലെ ചില താരങ്ങള്‍ വ്യക്തമാക്കുന്നത്.

സംഘടനയുടെ ഭാഗമായി നടത്തുന്ന സ്‌റ്റേജ് ഷോകളുടെ നടത്തിപ്പ് ചുമതല മാത്രമായിരുന്നു ഇടവേള ബാബുവിനുണ്ടായിരുന്നത്. എന്നാല്‍, കാര്യമായ ചുമതലകള്‍ ലഭിക്കാത്തതിനാല്‍ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും വേണ്ടിവന്നാല്‍ അമ്മയില്‍ നിന്നും പുറത്തു പോകുമെന്നുള്ള താരത്തിന്റെ വില പേശലിനു മുന്നില്‍  നേതൃത്വം വഴങ്ങിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഈ വിലപേശലും ദിലീപ് വിഷയത്തില്‍ നടത്തിയ അനാവശ്യ പ്രസ്‌താവനകളുമാണ് ഇടവേള ബാബുവിനെതിരെ സംഘടനയില്‍ നിന്നും തന്നെ സ്വരമുയരാന്‍ കാരണമാകുന്നത്.

ഷൂട്ടിംഗിന്റെ ഭാഗമായി വിദേശത്തുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് സൂചന. അതേസമയം, ഇക്കാര്യത്തില്‍ സ്ഥരീകരണം ലഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments