Webdunia - Bharat's app for daily news and videos

Install App

പള്‍സര്‍ സുനിയുടെ ആവശ്യം കേട്ട് സഹോദരി അന്തംവിട്ടു!

പള്‍സര്‍ സുനി ജയില്‍ ചാടാന്‍ പദ്ധതിയിടുന്നു?

Webdunia
ശനി, 1 ജൂലൈ 2017 (14:11 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ കാക്കനാട് ജയിലില്‍ ശിക്ഷയില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ ആവശ്യം കേട്ട് സഹോദരി അന്തംവിട്ടു. ഫ്രഞ്ച് തടവുകാരനായ ഹെന്‍റി ഷാലിയറിന്റെ ആത്മകഥയായ പാപിലോണ്‍ ആണ് പള്‍സര്‍ തന്റ സഹോദരിയോട് ആവശ്യപ്പെട്ടത്. സുനിക്ക് പിന്നില്‍ മറ്റാരോ ഉള്ളതായിട്ട് തനിക്ക് തോന്നിയെന്നും അങ്ങനെയുള്ള പെരുമാറ്റം ആയിരുന്നുവെന്നും സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ഒമ്പത് തവണ ജയില്‍ ചാടുകയും എല്ലായ്പ്പോഴും പിടിക്കപ്പെടുകയും ചെയ്ത ഹെന്‍റി അവസാന ശ്രമത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനെ കുറിച്ചുള്ള വിശദമായ വിവരണമടങ്ങിയ പുസ്തകമാണ് പാപിലോണ്‍. കഴിഞ്ഞ ദിവസമായിരുന്നു അമ്മയും സഹോദരിയും സുനിയെ കാണാന്‍ ജയിലിലെത്തിയത്. അതേസമയം കത്തിനെ കുറിച്ചും സുനി സഹോദരിയോട് വെളിപ്പെടുത്തി. താന്‍ പറഞ്ഞിട്ട് തന്നെയാണ് കത്തെഴുതിയതെന്നാണ് സുനി സഹോദരിയോട് പറഞ്ഞിരിക്കുന്നത്. 
 
കേസില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ കുരുക്കാകുമോ എന്ന് സുനില്‍ സംശയം പ്രകടിപ്പിച്ചതായി അമ്മയും സഹോദരിയും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇനി അതേക്കുറിച്ച് പറയുന്നില്ലെന്നായിരുന്നു സുനി പറഞ്ഞതെന്ന് സഹോദരി വ്യക്തമാക്കി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments