Webdunia - Bharat's app for daily news and videos

Install App

രാഖിയുടെ മൃതദേഹം ആളൊഴിഞ്ഞ ചതുപ്പിൽ കെട്ടിത്താഴ്ത്താനായിരുന്നു പ്ലാൻ; അമ്പൂരി കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ

Webdunia
ചൊവ്വ, 30 ജൂലൈ 2019 (14:29 IST)
ആമ്പൂരിൽ രാഖി കൊലക്കേസിൽ മുഖ്യപ്രതിയായ അഖിലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്. കൊലയ്ക്ക് ശേഷം മൃതദേഹം ആളൊഴിഞ്ഞ ഡാമിലോ ചതുപ്പിലോ താഴ്ത്താനായിരുന്നു പ്രതികൾ ആദ്യം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടയിൽ പിടിക്കപ്പെടുമോയെന്ന് കരുതിയാണ് ആ പ്ലാൻ വേണ്ടെന്ന് വെച്ചതെന്ന് മുഖ്യപ്രതി അഖിൽ പൊലീസിനോട പറഞ്ഞു. 
 
അഖിൽ വിളിച്ചപ്പോൾ രാഖി കാറിൽ കൂടെ കയറി. വീടിനു മുന്നിലെത്തുമ്പോൾ രാഹുലും ആദർശും ഇരുവരേയും കാത്തുനിൽക്കുകയായിരുന്നു. കാർ നിർത്തിയപ്പോൾ തന്നെ രാഹുൽ പിൻ‌‌സീറ്റിൽ കയറി ‘നീയെന്റെ അനിയന്റെ വിവാഹം മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ട’ എന്ന് പറഞ്ഞ് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. ബോധരഹിതയായപ്പോൾ മുൻ‌സീറ്റിൽ നിന്നും അഖിൽ പുറത്തിറങ്ങി നേരത്തേ വാങ്ങി വെച്ച പ്ലാസ്റ്റിക് കയർ കൊണ്ട് രാഖിയുടെ കഴുത്തിൽ കയർ കുരുക്കിട്ട് വലിച്ച് മുറുക്കി കൊലപ്പെടുത്തി. ശേഷം കുഴിച്ച് മൂടുകയായിരുന്നു.
 
കഴിഞ്ഞ ഫെബ്രുവരി 15നു ഇരുവരും വീട്ടുകാർ അറിയാതെ എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തിരുന്നു. ഇതിനിടയിൽ അഖിലിനു വീട്ടുകാർ മറ്റൊരു വിവാഹം ആലോചിച്ചു. ഇത് രാഖി മുടക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
ഒഴിഞ്ഞ് മാറാൻ പല തവണ ആവശ്യപ്പെട്ടിട്ടും പോകാത്തതിനെ തുടർന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ. അഖിലും മറ്റൊരു യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ വൈകിയാണ് രാഖി അറിയുന്നത്. പിന്മാറണമെന്ന് പലതവണ രാഖി അഖിലിനോട് ആവശ്യപ്പെട്ടിരുന്നു.
 
എന്നാൽ, അഖിൽ പിന്മാറാതെ വന്നതോടെ അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. വിവാഹം വേണ്ടെന്ന് വെയ്ക്കണമെന്നും അഖിൽ തന്റേതാണെന്നുമായിരുന്നു രാഖി അയച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.
 
അതേസമയം, അഖിലിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ. അഖിലിനെ തെളിവെടുപ്പിനായി എത്തിച്ചതാണ് സംഘത്തിനിടയാക്കിയത്. പ്രതിക്കുനേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. പോലീസ് വാഹനം നാട്ടുകാര്‍ തടയുകയും ചെയ്തു.
 
5 വര്‍ഷം മുമ്പ് ഒരു ഫോണ്‍കോളില്‍ നിന്നാണ് രാഖിയും അഖിലുമായുള്ള ബന്ധം ആരംഭിക്കുന്നത്. തന്റെ സുഹൃത്തിനെ വിളിച്ച നമ്പര്‍ തെറ്റിയ രാഖി വിളിച്ചത് അഖിലിനെയായിരുന്നു, ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി അഖിലന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments