Webdunia - Bharat's app for daily news and videos

Install App

അപകടത്തിൽ പെട്ട കാറിൽ നിന്ന് തിമിംഗലഛർദ്ദി പിടിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 17 നവം‌ബര്‍ 2022 (19:07 IST)
ആറ്റിങ്ങൽ: അപകടത്തിൽ പെട്ട കാറിൽ ഉണ്ടായിരുന്ന ലക്ഷങ്ങൾ വിലയുള്ള തിമിംഗല ഛർദ്ദി അധികൃതർ പിടിച്ചെടുത്തു. കൊല്ലം ആശ്രാമം വയലിൽ പുത്തൻവീട്ടിൽ ദീപു, ദീപക് എന്നീ ഇരട്ട സഹോദരങ്ങളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ കല്ലമ്പലത്തു വച്ച് പ്രതികൾ അടങ്ങിയ സംഘത്തിന്റെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു അപകടമാണ്. വിവരം അറിഞ്ഞു പോലീസ് സ്ഥലത്തെത്തി എന്നാൽ ഇതിൽ ഭയന്ന പ്രതികൾ വാഹനത്തിൽ നിന്ന് മൂന്നു പൊതികൾ പുറത്തേക്കെറിഞ്ഞു. ഇതിനൊപ്പം ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിൽ കയറി രക്ഷപെടുകയും ചെയ്തു.

ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് സംഘം ഇരട്ട സഹോദരങ്ങളെ പിടികൂടുകയും ഇവർ പുറത്തേക്കെറിഞ്ഞ പൊതികൾ പരിശോധിക്കുകയും ചെയ്തു. ആംബർഗ്രീസ് എന്ന തിമിംഗല ഛർദ്ദിയാണ് ഇവർ പുറത്തേക്കെറിഞ്ഞതെന്നു പോലീസ് കണ്ടെത്തുകയും വിവരം പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.

വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തു നിന്നാണ് ഇത് കൊണ്ടുവന്നതെന്നും കഴക്കൂട്ടത്തെ വില്പനയ്ക്കായാണ് ഇത്  ഉദ്ദേശിച്ചതെന്നുമാണ് ഇവർ നൽകിയ മൊഴിയിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments