Webdunia - Bharat's app for daily news and videos

Install App

തെറ്റുപറ്റി, തിരുത്താമെന്ന് ഫഹദ്; ധാര്‍ഷ്ട്യത്തോടെ സുരേഷ് ഗോപിയും അമല പോളും

നിയമം അനുസരിക്കാൻ തയ്യാറായി ഫഹദ്, കൈയ്യടിച്ച് സോഷ്യൽ മീഡിയ

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2017 (10:45 IST)
പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിനു മുന്നിൽ കുറ്റംസമ്മതിച്ചിരുന്നു. പറ്റിപ്പോയ തെറ്റ് ഏറ്റുപറഞ്ഞ് നികുതി അടച്ചോളാമെന്ന് ഫഹദ് സമ്മതിച്ചിരുന്നു. അതേസമയം, ഫഹദ് നിയമം അനുസരിക്കാൻ തയ്യാറാകുമ്പോഴും സമാന കേസിൽ സുരേഷ് ഗോപിയും അമല പോളും കാണിക്കുന്നത് ധാർഷ്ട്യമെന്ന് സോഷ്യൽ മീഡിയ. 
 
അറിയാതെ പറ്റിയ അബദ്ധമാണെന്നും അക്കൗണ്ട്സുകൾ എല്ലാം കൈകാര്യം ചെയ്തിരുന്നത് മറ്റ് പലരുമായിരുന്നുവെന്നും നിയമം അനുസരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു ഫഹദ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. ഫഹദിന്റെ നിലപാടിനെ കൈയ്യടിച്ചാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.
 
അതേസമയം, ഒരുതരത്തിലും കേരളത്തിലെ നിയമം അനുസരിക്കില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപിയും അമലയുമെന്ന് റിപ്പോർട്ട്‍. എംപി കൂടിയായ സുരേഷ് ഗോപിയുടെ ഇത്തരമൊരു നിലപാട് ബിജെപിക്കകത്തും ചര്‍ച്ചയായിക്കഴിഞ്ഞു. നിയമം പാലിക്കേണ്ടവർ തന്നെ നിയമം തെറ്റിക്കുന്നുവെന്നും സംസാരം തുടങ്ങിക്കഴിഞ്ഞു.
 
പിഴ അടയ്ക്കില്ലെന്നും ഇന്ത്യയില്‍ എവിടെയും സ്വത്തുക്കള്‍ വാങ്ങിക്കാന്‍തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നുമാണ് അമല നേരത്തെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നത്. സുരേഷ് ഗോപിയുടെ നിലപാടും വ്യത്യസ്തമല്ല. കോടതിയില്‍ വ്യാജരേഖയുടെ തെളിവുകള്‍ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ചും വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments