Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം വിമാനത്താവളം: സർക്കാർ അടിയന്തര സർവകക്ഷിയോഗം വിളിച്ചു

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2020 (14:57 IST)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിയ്ക്ക് കൈമാറിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു. ഇന്നു വൈകീട്ട് നാലുമണിയ്ക്കാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. കേന്ദ്രത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. തുടർ നടപടികൾ സർവകക്ഷി യോഗത്തിന് ശേഷം ആരംഭിച്ചേക്കും.   
 
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരുന്നു. വ്യോമയാന മന്ത്രാലയവും പ്രധാനമന്ത്രിയും സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിന്റെ ലംഘനമാണ് നടന്നത് എന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമയാന മന്ത്രാലയം 2003ൽ സംസ്ഥാനത്തിന് നൽകിയ ഉറപ്പിന്റെ ലംഘനമാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ പരിഗണിക്കുമെന്നായിരുന്നു വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇക്കാര്യം പ്രധാനമന്ത്രി ഉറപ്പ് നൽകിയുരുന്നു. 
 
രാജ്യാന്തര ടെർമിനലിന്റെ നിർമ്മാണത്തിനായി 23.57 ഏക്കർ സ്ഥലമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സംസ്ഥാനം സൗജന്യമായി കൈമാറിയത്. ഭൂമിയുടെ വില പിന്നീട് ഓഹരി മൂല്യമായി സംസ്ഥാന സർക്കാരിന് ലഭിയ്ക്കും എന്ന ഉറപ്പിലായിരുന്നു ഇത്. 2018ൽ നീതി ആയോഗ് വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ഇക്കാര്യം വിശദീകരിയ്ക്കുകയും ചെയ്തിരുന്നു. പൊതു സ്വകാര്യ പങ്കാളിത്തം പരിഗണിയ്ക്കുന്ന വിമാനത്താവളങ്ങളിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണം എന്നും സർക്കാർ പ്രധാന ഓഹരി ഉടമകളായ സംവിധാനത്തിന് നടത്തിപ്പ് അവകാശം കൈമാറം എന്നും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്രം പരിഗണിച്ചില്ല
 
സുപ്രീം കോടതിയുടെ നിർദേശപ്രകാരം വ്യവഹാരം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിയ്ക്കുമ്പോഴാണ് ഈ തീരുമാനം. സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിയ്ക്കാതെ കേന്ദ്രം എകപക്ഷീയമായി തീരുമാനംമെടുത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി സഹകരിയ്കാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ട്, മുഖ്യമന്ത്രി കത്തിൽ കുറിച്ചു. പ്രധാമന്ത്രി വിഷയത്തിൽ ഇടപെടണം എന്നും മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments