Webdunia - Bharat's app for daily news and videos

Install App

മുൻ പഞ്ചായത്തംഗം മരിച്ചത് പോലീസ് ജീപ്പ് ഇടിച്ചെന്നു സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 28 ഡിസം‌ബര്‍ 2023 (16:51 IST)
ആലപ്പുഴ :  മുൻ പഞ്ചായത്തംഗം അജ്ഞാത വാഹനം ഇടിച്ചു മരിച്ചു എന്ന സംഭവത്തിൽ അപകടം വരുത്തി വച്ചത് പോലീസ് ജീപ്പാണെന്നു കണ്ടെത്തി. ദേവി ക്കുളങ്ങര പഞ്ചാഗത്തിലെ മുൻ അംഗമായ ഗോവിന്ദ മുട്ടം സന്നിധാനത്തിൽ മോഹനൻ എന്ന 54 കാരൻ മരിച്ചത് കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ഇടിച്ചാണെന്നു സ്ഥിരീകരിച്ചു. 
 
അജ്ഞാത വാഹനമിടിച്ചാണ് മോഹനൻ മരിച്ചതെന്നാണ് പോലീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ സംശയം ഉയർന്നു തോടെ നാട്ടുകാരുടെ ആവശ്യപ്രകാരം സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കേണ്ട സ്ഥിതി വന്നതോടെ ജീപ്പിടിച്ചാണ് അവ കടമരണം നടന്നതെന്ന് പോലീസ് സമ്മതിച്ചത്.
 
ഇരുപത്തിമൂന്നിനു പുലർച്ചെ ഗോവിന്ദമുട്ടം അമ്പലപ്പാട്ട് ജംഗ്ഷന് പടിഞ്ഞാറാണ് രാവിലെ നടക്കാനിറങ്ങിയ മോഹനനെ ജീപ്പിടിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 24 ന് പുലർച്ചെ മോഹനൻ മരിച്ചു. 
 
ഇടിച്ച പോലീസ് ജീപ്പിൽ തന്നെയായിരുന്നു മോഹനനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും പോലീസ് ജീപ്പ് ഇടിച്ചതാണെന്ന വിവരം മറച്ചുവച്ചിരുന്നു. ഭാര്യ: ബിന്ദു, മകൻ. മാധവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments