Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴ നഗരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്നതും പഴകിയതുമായ 343 കിലോമത്സ്യങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 മാര്‍ച്ച് 2023 (08:11 IST)
ആലപ്പുഴ നഗരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്നതും പഴകിയതുമായ 343 കിലോമത്സ്യങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡിന്റെയും, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സംയുക്ത പരിശോധനയില്‍ വഴിച്ചേരി മാര്‍ക്കറ്റില്‍ നിന്ന് 263 കിലോഗ്രാം ഫോര്‍മാലിന്‍ സാന്നിദ്ധ്യമുള്ള കേര മത്സ്യമാണ് പിടികൂടിയത്. വാഹനം തടഞ്ഞിടുകയും, സംഘര്‍ഷാവസ്ഥയുണ്ടാക്കാനും വ്യാപാരികളും, പരിസരവാസികളും ശ്രമിച്ചു.
 
ജില്ലാ കോടതി കിഴക്കുവശത്തുള്ള കോണിപാലത്തിനടുത്തുള്ള, കറുകയില്‍ വാര്‍ഡില്‍ പുത്തന്‍ പുരയില്‍ നവാസിന്റെ ഉടമസ്ഥതയിലുള്ള മീന്‍ തട്ടില്‍ നിന്നും ഉപയോഗ ശൂന്യമായ 50 കിലോഗ്രാം ചൂരമീന്‍, 20 കിലോഗ്രാം അയല, 10 കിലോഗ്രാം ചെമ്മീന്‍ എന്നിവ പിടിച്ചെടുത്തു. രണ്ടു ദിവസം മുന്‍പ് നഗരത്തില്‍ തന്നെ മാളികമുക്കില്‍ നിന്ന് 40 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ആഴ്ചകള്‍ പഴക്കമുള്ള മത്സ്യം വ്യാപകമായി വില്‍പ്പന നടത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments