Webdunia - Bharat's app for daily news and videos

Install App

ശശീന്ദ്രനെ കുടുക്കിയ ഹണിട്രാപ്പുകാരിയെ തിരിച്ചറിഞ്ഞു; യുവതി ഒളിവില്‍ - ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ശശീന്ദ്രനെ കുടുക്കിയ ഹണിട്രാപ്പുകാരിയെ തിരിച്ചറിഞ്ഞു; ഇവരുടെ വിവരങ്ങള്‍ പുറത്ത്!

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (13:32 IST)
ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെ കുടുക്കിയ യു​വ​തി​യെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. തി​രു​വ​ന​ന്ത​പു​രം കണിയാപുരം സ്വ​ദേ​ശിനി​യാ​യ യു​വ​തി​യാ​ണ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചതെന്ന് വ്യക്തമായി.

ശ​ശീ​ന്ദ്ര​നെ ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കിയതാണെന്ന നിഗമനത്തിലാണ് ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗം. സംഭവത്തില്‍ പരാതിക്കാരി ഇല്ലാത്ത ആരോപണമെന്ന നിലയിലായതിനാലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ശശീന്ദ്രനെ വി​ളി​ച്ച നമ്പര്‍ ഇപ്പോള്‍ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ന​മ്പർ അ​ടു​ത്ത ദി​വ​സംവ​രെ ഓ​ണാ​യി​രു​ന്നു. തിരുവനന്തപുരത്തുള്ള മൊ​ബൈ​ൽ ട​വ​റി​ന് കീ​ഴി​ൽ ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ നമ്പറുണ്ടായിരുന്നുവെന്നും കണ്ടെത്തി.

ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിന് പിന്നാലെ യുവതിയുടെ ഫേസ്‌ബുക്ക് അക്കൌണ്ടും ഡി ആക്‍ടിവേറ്റ് ചെയ്‌തിട്ടുണ്ട്. യു​വ​തി വി​ളി​ച്ച​തും യു​വ​തി​യെ അ​വ​സാ​നം വി​ളി​ച്ച​തു​മാ​യ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വ്യക്തമായി. അതേസമയം, യുവതിയെ വാര്‍ത്ത പുറത്തുവിട്ട സ്വകാര്യ ചാനല്‍ സ്ഥലത്തുനിന്നും മാറ്റിയതാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

യുവതി രഹസ്യമായിപ്പോലും സമീപിക്കാത്ത സാഹചര്യത്തിലാണ് പെണ്‍കെണി സാധ്യത പൊലിസ് അന്വേഷിക്കുന്നത്. ഏറെനാളത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് ശശീന്ദ്രനെതിരെ കെണി ഒരുക്കിയതെന്ന് പൊലീസ് കരുതുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം