വയനാട്ടിൽ ആദിവാസി ബാലികയെ അച്ഛനും കൂട്ടുകാരും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു
കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാക്കി.
വയാനാട്ടിൽ പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ അച്ഛനും കൂട്ടുകാരും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാക്കി.
ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച ഫോൺ കോളിൽനിന്നാണ് വിവരം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ചൈൽഡ് ലൈൻ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഉടൻ കേസെടുക്കുമെന്നാണ് അറിയിക്കുന്നത്.