വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും സസ്‌പെന്‍ഷന്‍. പിടിഎ പിരിച്ചു വിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെതാണ് നടപടി. എസ് എഫ് ഐയുടെ സമരത്തെ തുടർന്നാണ് നടപടി.
സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം രൂക്ഷമാവുകാണ്. വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി, എ.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി. കളക്ടറേറ്റിലേയ്ക്ക് തള്ളിക്കയറാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചതോടെ പ്രതിഷേധമെല്ലാം സംഘര്‍ഷഭരിതമായി. എസ് എഫ് ഐ പ്രവർത്തകർ മുന്നോട്ട് വെച്ച ആവശ്യം വി ഡി അംഗീകരിക്കുകയായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നും പി ടി എ പിരിച്ച് വിടണമെന്നുമായിരുന്നു എസ് എഫ് ഐ മുന്നോട്ട് വെച്ച ആവശ്യം. ഇത് വി ഡി അംഗീകരിക്കുകയായിരുന്നു. ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയത് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും.