Webdunia - Bharat's app for daily news and videos

Install App

നടിയെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷനോ, ദൃശ്യങ്ങള്‍ ആരുടെ കൈയില്‍ ?; സുനി വെളിപ്പെടുത്തല്‍ നടത്തി - വലവിരിച്ച് പൊലീസ്

നടിയെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷനോ ?; സുനി വെളിപ്പെടുത്തല്‍ നടത്തി

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (09:23 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഗൂഢാലോചന നടത്തിയവര്‍ ഉടന്‍ പിടിയിലായേക്കും. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ഉപയോഗിച്ച് നടത്തിയ ക്വട്ടേഷനായിരുന്നോ എന്നതിലാണ് വ്യക്തത കൈവരുന്നത്.

സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലിൽ കഴി‍ഞ്ഞ മറ്റൊരു കേസിലെ പ്രതിയും ചാലക്കുടി സ്വദേശിയുമായ ജിൻസ (ജിൻസ്)നുമായി സുനി അടുപ്പത്തിലാകുകയും സംഭവ വിവരങ്ങളെല്ലാം വെളിപ്പെടുത്തുകയും ചെയ്‌തു. എന്തിനാണ് നടിയെ ആക്രമിച്ചതെന്നും ഇതിന് പിന്നില്‍ ആരെന്നും സുനി പറഞ്ഞെന്നാണ് വിവരം.

സംഭവ വിവരങ്ങള്‍ ജിന്‍സനുമായി സുനി പങ്കുവെച്ചതായി ജയില്‍ അധികൃതര്‍ മനസിലാക്കിയതിനെ തുടര്‍ന്ന് അന്വേഷണ സംഗത്തെ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണ സംഘം ജിൻസന്റെ മൊഴിയെടുത്തുവെങ്കിലും നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇയാളുടെ മൊഴി മജിസ്ട്രേട്ട് മുമ്പാകെ നേരിട്ട് രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവു ലഭിച്ചാൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകാം.  പുതിയ മൊഴികൾ തെളിവു നിയമപ്രകാരം പ്രോസിക്യൂഷനു സഹായകരമല്ല. തുടര്‍ന്ന് നിയമോപദേശം തേടിയ പൊലീസിന്  സഹതടവുകാരനെ മജിസ്ട്രേട്ടിന് മുമ്പില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ആലുവ മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. മൊഴി മുദ്രവച്ച കവറിൽ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണം.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments