Webdunia - Bharat's app for daily news and videos

Install App

വാദി പ്രതിയാകും, ദിലീപ് പുഷ്‌പം പോലെ രക്ഷപ്പെടും; അതിനുള്ള കാരണങ്ങള്‍ ഇതാണ്

ദിലീപ് പുഷ്‌പം പോലെ രക്ഷപ്പെടും; അതിനുള്ള കാരണങ്ങള്‍ ഇതാണ്

Webdunia
വെള്ളി, 7 ജൂലൈ 2017 (16:45 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ല. നിലവിലെ അന്വേഷണസംഘം തന്നെയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ കഴിയാത്തതും ദിലീപിലേക്ക് എത്തുന്ന ശക്തമായ തെളിവുകള്‍ ലഭിക്കാത്തതുമാണ് പൊലീസിനെ വട്ടം കറക്കുന്നത്. നിരവധി പേരെ ചോദ്യം ചെയ്‌തുവെങ്കിലും താരത്തിലേക്ക് എത്തുന്ന ഒരു തെളിവും ഇവരില്‍ നിന്നു ലഭിച്ചില്ല.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നു തെളിയിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചിരുന്നുവെന്ന് വ്യക്തമാകുമ്പോഴും അതിനു പിന്നിലുള്ള ആളിലേക്ക് എത്താന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ക്വട്ടേഷനു കൂട്ടുനിന്നത് ഒരാളാണോ അതോ സഹായികളെല്ലാം ചേര്‍ന്നാണോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പ്രതികള്‍ രക്ഷപ്പെടുമെന്ന ഭയം നിലനില്‍ക്കുന്നതിനാല്‍ അറസ്‌റ്റ് നടപടികള്‍ ഉടന്‍ നടത്താന്‍ നീക്കമുണ്ടെങ്കിലും ശക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വേഗത്തില്‍ ഇവര്‍ പുറത്തെത്തുമെന്ന് അന്വേഷണ സംഘത്തിനറിയാം. ഇതിനാല്‍, കൂടുതല്‍ പേരെ ചോദ്യം ചെയ്‌ത് തെളിവുകള്‍ കണ്ടെത്താമെന്ന നിലപാടിലാണ് സര്‍ക്കാര്‍.   

ദിലീപിന് കത്തെഴുതിയത് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണെന്ന് മറ്റൊരു പ്രതി വി​പി​ൻ​ലാ​ൽ വ്യക്തമാക്കിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. കത്ത് എഴുതാന്‍ സുനി ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്നും ഇയാള്‍ പറഞ്ഞു. ഇതെല്ലാം ദിലീപിന് അനുകൂലമായ സാഹചര്യമൊരുക്കുന്നുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments