നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ് കേസ് രേഖകൾ പരിശോധിച്ചു
നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ് കേസ് രേഖകൾ പരിശോധിച്ചു
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ നടൻ ദിലീപ് പരിശോധിച്ചു. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ അങ്കമാലി കോടതിയിലെത്തിയാണ് അദ്ദേഹം കേസ് രേഖകൾ പരിശോധിച്ചത്.
ദിലീപിനൊപ്പം അഭിഭാഷകനുമുണ്ടായിരുന്നു. കേസിന്റെ രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് അപേക്ഷ നല്‍കിയിരുന്നു. അതേസമയം, നടിയുമായി സബന്ധപ്പെട്ട ദൃശ്യങ്ങൾ അദ്ദേഹത്തെ കാണിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഗൂഢാലോചനാ കുറ്റത്തിനാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. 85 ദിവസത്തെ റിമാന്‍ഡിന് ശേഷം അദ്ദേഹത്തിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.