ചെറിയ പ്രൊജക്ടുകള്‍ക്ക് മോഹന്‍ലാല്‍ സാധാരണയായി ഇപ്പോള്‍ ‘യെസ്’ പറയാറില്ല. ബിഗ്ബജറ്റും ഏറെ അധ്വാനവും ആവശ്യമുള്ള, മാസങ്ങള്‍ നീളുന്ന ഷൂട്ടിംഗ് ഷെഡ്യൂളുകളുള്ള സിനിമകള്‍ക്കാണ് മോഹന്‍ലാല്‍ ഡേറ്റ് നല്‍കാറ്. വല്ലപ്പോഴും മാത്രമാണ് അതില്‍ നിന്ന് വ്യത്യസ്തമായ പ്രൊജക്ടുകളോട് മോഹന്‍ലാല്‍ സഹകരിക്കുക.
ഈ വര്‍ഷം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, അടുത്ത വര്‍ഷം അജോയ് വര്‍മയുടെ ചിത്രം എന്നിവ അത്തരത്തില്‍ പെടുന്നതാണ്. ഇപ്പോഴിതാ, ശ്യാമപ്രസാദിന് മോഹന്‍ലാല്‍ ഡേറ്റ് നല്കിയിരിക്കുന്നു.
ശ്യാമപ്രസാദ് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യണമെന്ന ആഗ്രഹം ഏറെക്കാലമായി മനസില്‍ സൂക്ഷിക്കുന്നയാളാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നല്കിയ സ്ക്രിപ്റ്റ് മോഹന്‍ലാലിന് ഏറെ ഇഷ്ടമായി. പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ മോഹന്‍ലാല്‍ പച്ചക്കൊടി കാട്ടുകയും ചെയ്തു.
എന്നാല്‍ 2018ല്‍ ഈ സിനിമ സംഭവിക്കാന്‍ സാധ്യത കുറവാണ്. അത്രമാത്രം തിരക്കേറിയ ഷെഡ്യൂളുകളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. അടുത്ത വര്‍ഷം മധ്യത്തോടെ ശ്യാമപ്രസാദ് ചിത്രത്തിന് സമയം കണ്ടെത്താനാണ് മെഗാതാരം ശ്രമിക്കുന്നത്.