Webdunia - Bharat's app for daily news and videos

Install App

കോടതി വിറയ്‌ക്കും; ദിലീപിനെ രക്ഷിക്കാന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ എത്തും!

കോടതി വിറയ്‌ക്കും; ദിലീപിനെ രക്ഷിക്കാന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ എത്തും!

Webdunia
വ്യാഴം, 20 ജൂലൈ 2017 (14:27 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനു വേണ്ടി പ്രമുഖ  അഭിഭാഷകന്‍ രാം ജത്‌മലാനി ഹാജരായേക്കുമെന്ന് റിപ്പോര്‍ട്ട്.

ദിലീപിന്റെ കേസ് കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകരാണ് രാം ജത്‌മലാനിയുടെ പേര്‌ താരവുമായി അടുത്ത ബന്ധമുള്ളവരോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് ദിലീപിന്റെ അടുപ്പക്കാര്‍ രാം ജത്‌മലാനിയെ സമീപിച്ചതായും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

94 വയസുകാരനായ രാം ജത്‌മലാനി രാജ്യത്തെ പ്രമുഖ അഭിഭാഷകനാണ്. തമിഴ്‌നാട് രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ ജയലളിതയുടേതടക്കമുള്ള വമ്പന്‍ കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്‌തിട്ടുണ്ട്. കോടികളാണ് രാം ജത്‌മലാനിയുടെ പ്രതിഫലം.

മജിസ്‌ട്രേറ്റ്‌ കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നീങ്ങാന്‍ ഒരുങ്ങുകയാണ്‌ പ്രതിഭാഗം. കേസ് സുപ്രീംകോടതിയില്‍ എത്തിയാല്‍ രാം ജത്‌മലാനിയാകും താരത്തിനായി വാദിക്കുക.

സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറാണു നിലവില്‍ ദിലീപിനുവേണ്ടി കേസ്‌ വാദിക്കുന്നത്‌. ജാമ്യാപേക്ഷയാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments