Webdunia - Bharat's app for daily news and videos

Install App

മഞ്ജുവിനെ ചോദ്യം ചെയ്‌തത് ആരുപറഞ്ഞിട്ട്?; ദിലീപിന്റെ ബന്ധങ്ങളും ഫോണ്‍ കോളുകളും പരിശോധിക്കുന്നു

മഞ്ജുവിനെ ചോദ്യം ചെയ്‌തത് ആരുപറഞ്ഞിട്ട്?

Webdunia
ശനി, 8 ജൂലൈ 2017 (16:57 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത് ഈ നടിയുടെ ആവശ്യപ്രകാരമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

രണ്ടാഴ്‌ച മുമ്പാണ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മഞ്ജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തതും മൊഴി രേഖപ്പെടുത്തിയതും. അതിനിടെ ഉപദ്രവിക്കപ്പെട്ട നടിയുടെ മാധ്യമ അഭിമുഖങ്ങളും പരിശോധിക്കുന്നുണ്ട്. സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ചിലര്‍ ശ്രമം നടത്തിയതായി നടി അഭിമുഖങ്ങളില്‍ ആരോപിച്ചിരുന്നു.

അതിനിടെ ദിലീപിന്റെ ബിസിനസ് പങ്കാളികളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതു സംബന്ധിച്ച് നിരവധി പേരെ ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും ചില താല്‍പ്പര്യങ്ങളുമുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

ഇതേത്തുടര്‍ന്നാണ് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത്.

ദിലീപിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് ആക്രമണം നടന്നതിനോട് അടുത്ത ദിവസങ്ങളിലെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ദിലീപിനെ നിരന്തരം വിളിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments