Webdunia - Bharat's app for daily news and videos

Install App

ദിലീപിന് ജാമ്യം ലഭിക്കുമോ ?; മഞ്ജു വാര്യര്‍ സാക്ഷിയാകില്ല കാരണം ഇതാണ്

ദിലീപിന് ജാമ്യം ലഭിക്കുമോ ?; മഞ്ജു വാര്യര്‍ സാക്ഷിയാകില്ല കാരണം ഇതാണ്

Webdunia
ബുധന്‍, 19 ജൂലൈ 2017 (20:12 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടിമാരെ സാക്ഷിയാക്കാന്‍ തീരുമാനമില്ലെന്ന് ആലുവാ റൂറല്‍ എസ്പി എവി ജോര്‍ജ്.

തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും അറസ്റ്റുണ്ടാകും. കേസില്‍ ദിലീപിനെതിരെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണെന്നും ദിലീപിന്റെ ജാമ്യഹര്‍ജി തടയാന്‍ മാത്രം ശക്തമാണ് തെളിവുകളെന്നും എസ്‌പി പറഞ്ഞു.

നേരത്തേ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്ന് വര്‍ത്തകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി എസ്പി രംഗത്തെത്തിയത്. വ്യാഴാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

നേരത്തെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ തന്നെയോ ദിലീപിനയോ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് അപ്പുണ്ണിയുടെ ജാമ്യഹര്‍ജിയിലെ വാദം.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments