Webdunia - Bharat's app for daily news and videos

Install App

പൊലീസിന് വീണ്ടും പണികൊടുത്ത് പള്‍സര്‍ സുനി ? ദൃശ്യങ്ങളടങ്ങിയ ഫോണിനായി ഗോശ്രീ പാലത്തിനു താഴെ തിരച്ചിൽ

പള്‍സര്‍ സുനിയുടെ ഫോണ്‍ കണ്ടെത്താന്‍ കായലില്‍ തിരച്ചില്‍

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (12:42 IST)
നടി ആക്രമിക്ക​പ്പെട്ട സംഭവത്തില്‍  ദൃശ്യങ്ങൾ പകർത്തിയ മൊബൈല്‍ ഫോണിനായി കായലിലും തെരച്ചിൽ തുടരുന്നു. സംഭവശേഷം ഫോൺ ഗോശ്രീ പാലത്തിൽനിന്ന് താഴേക്കെറിയുകയായിരുന്നു എന്നായിരുന്നു സുനി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കായലില്‍ ഇപ്പോള്‍ തിരച്ചിൽ നടത്തുന്നത്. 
 
നാവികസേനയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ അറസ്റ്റു ചെയ്ത് ആറു ദിവസം കഴിഞ്ഞിട്ടും ദൃശ്യങ്ങൾ സംബന്ധിച്ച ഒരു വിവരവും ഇതുവരെയും പൊലീസിനു ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ സംബന്ധിച്ച ചോദ്യങ്ങൾക്ക് സുനി ഇതുവരെ കൃത്യമായ ഉത്തരം നൽകിയിട്ടില്ലെന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.
 
സുനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍​ പലയിടങ്ങളിലും പൊലീസ്​​ മൊബൈലിനായി തിരച്ചില്‍ നടത്തിയിരുന്നു. കീഴടങ്ങാന്‍ എത്തിയ സമയത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫോൺ ഓടയിൽ ഉപേക്ഷിച്ചെന്ന മൊഴിയാണ് സുനി ആദ്യം നല്‍കിയത്. സുനി ഏറ്റവും അവസാനം നൽകിയ മൊഴിയനുസരിച്ചാണ്​ ഇപ്പോൾ നാവികസേന കായലിൽ തിരച്ചില്‍ നടത്തിയത്.
 
അതേസമയം, നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ കൊച്ചിയിലെ അഭിഭാഷകനു കൈമാറിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അതേപടിയാണോ ദൃശ്യങ്ങളുടെ പകർപ്പാണോ കൈമാറിയതെന്ന കാര്യം വ്യക്തമല്ല. സുനിലും കൂട്ടാളി വിജീഷും കീഴടങ്ങാൻ കോടതിയിലെത്തിയതിന്റെ തലേന്നു രാത്രി ദൃശ്യങ്ങൾ അഭിഭാഷകനു കൈമാറിയെന്നാണ് അനുമാനം.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments