Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ഫോൺ കൈമാറത്തതെന്തെന്ന് കോടതി, മുൻഭാര്യയുമായുള്ള സംഭാഷണങ്ങളുള്ള ഫോൺ തരാനാകില്ലെന്ന് ദിലീപ്

ദിലീപ് ഫോൺ കൈമാറത്തതെന്തെന്ന് കോടതി, മുൻഭാര്യയുമായുള്ള സംഭാഷണങ്ങളുള്ള ഫോൺ തരാനാകില്ലെന്ന് ദിലീപ്
, വെള്ളി, 28 ജനുവരി 2022 (15:48 IST)
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. എന്തുകൊണ്ടാണ് ദിലീപ് ഫോൺ കൈമാറാഞ്ഞതെന്ന് കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി.
 
അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകി.ഫോണുകള്‍ ഹൈക്കാടതി രജിസ്്ട്രാര്‍ ജനറലിന് നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു. ഇന്നുതന്നെ ഫോണ്‍ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
 
അതേസമയം ഗൂഡാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.താന്‍ മാധ്യമ വിചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ടെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. അന്വേഷണസംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് ആരോപിച്ചു.കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
 
വധ ഗൂഡാലോചനക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഉപഹര്‍ജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് അന്വേഷണത്തൊട് സഹകരിക്കുന്നില്ലെന്നും ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെണെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടി. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം.
 
കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനുശേഷമാണ് അഞ്ച് പ്രതികളും ഫോണ്‍ മാറ്റിയിരിക്കുന്നത്. ഐ.എം.ഇ.എ നമ്പര്‍വെച്ചുള്ള പരിശോധനയിലാണ് ഫോണുകള്‍ മാറ്റിയ വിവരം വ്യക്തമായത്.മാറ്റിയ ഫോണുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുകയുള്ളൂ എന്നതാണ് പ്രോസിക്യൂഷന്റെ നിലപാട്. 
 
അതേസമയം ഫോണിനുള്ളില്‍ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അത് ഫോറൻസിക് വിദഗ്ധർക്ക് കൊടുത്തിരിക്കുകയാണ്. അല്ലെങ്കിൽ നാളെ  പ്രോസിക്യൂഷൻ ഈ ഫോണുകളിലെ ഡിജിറ്റൽ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് പറയും.എന്നാണ് ദിലീപിന്റെ വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം: ഒന്‍പതു സ്ത്രീകളടക്കം 11 പേര്‍ അറസ്റ്റില്‍