Webdunia - Bharat's app for daily news and videos

Install App

70 വർഷമായി നമ്മൾ കരയുന്നു, വിശ്വാസികളുടെ ഭരണകൂടം വരണം, ഹിന്ദുവിന്റെ ശക്തി അവർ അറിയണം: ദേവൻ

Webdunia
വ്യാഴം, 16 ഡിസം‌ബര്‍ 2021 (22:08 IST)
2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഭരണകൂടം വരണമെന്ന് നടന്‍ ദേവന്‍. ശബരിമലയിലേക്ക് കാനന പാതയിലൂടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
 
നൂറ്റാണ്ടുകൾക്ക് മുൻപ് സാക്ഷാല്‍ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള സഞ്ചാരമാണ് നമ്മള്‍ ഇനി നടത്തുന്നത്. ഇതിനും മറ്റ് പലതിനും ഭരണകൂടത്തിന്റെ വിലക്കുണ്ടായിരുന്നു. ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷമായ വിശ്വാസികളാണ് നമ്മൾ.
 
70 വര്‍ഷമായി നമ്മള്‍ കരയുന്നു. ഹിന്ദു ഐക്യം വേണം. അതിനായി യാത്രയോ പ്രക്ഷോഭം കൊണ്ട് കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ. വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം. അവിശ്വാസികള്‍ തോല്‍ക്കണം. അതിന് എന്ത് ചെയ്യണം ന്നെതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം. ദേവൻ പറഞ്ഞു.
 
അവർ നമ്മളെ മണ്ടന്മാരാക്കുന്നുവെന്നാണ് പലരും പറയുന്നു.  അവരല്ല മണ്ടന്‍മാര്‍ നമ്മളെ മണ്ടന്‍മാരാക്കുന്ന നമ്മളാണ് മണ്ടന്‍മാര്‍.ഹിന്ദുവിന്റെ ശക്തി അവര്‍ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്‌കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് ഒരു പുതിയ ഭരണമാറ്റത്തിനാകട്ടെ  ഭരണമാറ്റം സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം ദേവൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments