Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.

റെയ്‌നാ തോമസ്
ശനി, 1 ഫെബ്രുവരി 2020 (07:59 IST)
കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി ഇടിച്ചാണ് അപകടം. തിരുവാതുക്കല്‍ സ്വദേശികളായ ഉള്ളാട്ടില്‍പ്പടി തമ്പി, വത്സല, തമ്പിയുടെ മകന്‍ ബിനോയിയുടെ ഭാര്യ പ്രഭ, ബിനോയിയുടെ മകന്‍ അമ്പാടി, ഉഷ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ കാളികാവിലെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.
 
അമ്പാടിയാണ് കാര്‍ ഓടിച്ചിരുന്നത്. ബിനോയിക്ക് കുവൈത്തിലാണ് ജോലി. കുടുംബാംഗങ്ങളൊരുമിച്ച്‌ പാലക്കാട്ടു പോയി മടങ്ങുകയായിരുന്നു. കാര്‍ എതിരെ വന്ന തടി ലോറിയില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
 
കാറിനുള്ളില്‍ കുരുങ്ങിപ്പോയ 5 പേരെയും നാട്ടുകാരും കടുത്തുരുത്തിയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
 
അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വാഹനാവശിഷ്ടങ്ങള്‍ റോഡില്‍നിന്ന് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments