Webdunia - Bharat's app for daily news and videos

Install App

മൂന്നു വയസുള്ള മകളെ പീഡിപ്പിച്ചയാൾ പിടിയിൽ

മൂന്ന് വയസുള്ള ബാലികയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (16:00 IST)
ഭാര്യ പ്രസവത്തിനു പോയ സമയത്ത് കേവലം മൂന്നു വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച പിതാവായ മുപ്പത്തെട്ടുകാരനെ പോലീസ് പിടികൂടി. മാരായമുട്ടം മാലകുളങ്ങര ചീനിവിള വീട്ടിൽ ലാലുവാണ് നെയ്യാറ്റിൻകര സി.ഐ കെ.എസ.അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.
 
ലാലുവിന്റെ ഭാര്യ കഴിഞ്ഞ മുപ്പത്തതൊന്നിനാണ് തിരുവനന്തപുരം തൈക്കാട്ടുള്ള ആശുപത്രിയിൽ രണ്ടാമത്തെ പ്രസവത്തിനായി പോയത്. ഈ സമയത്താണ് ലാലു കുട്ടിയെ പല തവണ പീഡിപ്പിച്ചത്. പ്രസവ ശേഷം മാതാവ്  പതിനാലാം തീയതി  കുടുംബവീടായ പാലിയോട്ടേക്ക് പോയി. ലാലു കുട്ടിയെ അവിടെ കൊണ്ടാക്കുകയും ചെയ്തു. 
 
എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന പ്രകടമായ മാറ്റത്തിൽ സംശയം തോന്നിയ മുത്തശി കുട്ടിയെ പരിശോധിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് പീഡനം നടന്ന വിവരം അറിയുന്നത്. 
 
പിന്നീട് മുത്തശി  ചൈൽഡ് ലൈൻ പ്രവർത്തകർക്കും പോലീസിനും പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ലാലു പോലീസ് വലയിലായത്. 
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments