കോണഗ്രസിൽനിന്നും ബിജെപിയിലെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. എഐഎസ്എഫ് മുൻ വൈസ് പ്രസിഡന്റ് കെ ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു.
സിപിഎം പിന്തുണയോടെ രണ്ട് തവണ എംപിയായിട്ടുള്ള അബുള്ളക്കുട്ടി പിന്നീട് കോൺഗ്രസിലെത്തുകയായിരുന്നു. കണ്ണുരിൽനിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലും എത്തി. എന്നാൽ മോദിയെ വികസന നായകൻ എന്ന് പുകഴ്ത്തിയതോടെ അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു.
ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായാണ് മോദി പ്രശംസയെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. അഭ്യൂങ്ങൾക്ക് വിരാമമിട്ട് അബ്ദുള്ളക്കുട്ടി വൈകാതെ തന്നെ ബിജെപിയിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പുകളിൽ 5 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷ ഉണ്ടെന്നും എക്സിറ്റ് പോൾ ഫലങ്ങൾ മുഖവിലക്കെടുക്കുന്നില്ല എന്നും ശ്രിധരൻ പിള്ള പറഞ്ഞു.