തിമിംഗലങ്ങളെ കാണുന്നതിനായി പലപ്പോഴും സഞ്ചാരികൾ കടലിലേക്ക് യത്ര ചെയ്യാറുണ്ട് തിംഗലങ്ങൾ ചാടുന്നതും നീന്തുന്നതും എല്ലാം നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ വല വിരിച്ച് ഇരപിടിക്കുന്ന തിമിംഗലങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ ? വലവിരിക്കുക എന്നത് ആലങ്കാരികമായി പറഞ്ഞതല്ല. കുമിളകൾ കൊണ്ട് വല തീർത്ത് ഇരപിടിക്കുന്ന കുനാൻ തിംഗലങ്ങളുടെ വീഡിയോ ഇപ്പോൾ തരംഗമായിരിക്കുകയാണ്.
അലാസ്കയിലെ കൊടും തണുപ്പുള്ള സമുദ്രത്തിൽ തിംഗലങ്ങൾ ഇര പിടിക്കുന്ന അപൂർവ ദൃശ്യങ്ങൾ ഹവായ് സർവകലാശാലയിലെ ഗവേശകരാണ് പുറത്തുവിട്ടത്. സംഘം ചേർന്നാണ് തിമിംഗലങ്ങളുടെ ഈ ഇരപിടുത്തം. കടലിനടിയിലേക്ക് മുങ്ങാംകുഴിയിട്ട് മുകളിലെ ദ്വാരത്തിലൂടെ ശക്തിയായി വെള്ളം പുറത്തുവിട്ടാണ് തിമിംഗലങ്ങൾ വലയൊരുക്കുന്നത്.
ചെറു മീനുകളുടെ സഞ്ചാരം തടയാൻമാത്രമുള്ള കരുത്ത് ഈ കുമിളകൾക്ക് ഉണ്ടാകും. ഈ കുമിളകളിൽ ക്രില്ലുകൾ പോലുള്ള മത്സ്യങ്ങൾ കുടുങ്ങും ഉടൻ തന്നെ തിമിംഗലങ്ങൾ ഇരയക്കുകയും ചെയ്യും. ഇത്തരത്തിൽ ക്രില്ലുകളെ തിംഗലം കെണിയിൽ പ്പെടുത്തി ഭക്ഷിക്കുന്നതാണ് ഗവേഷകർ ചിത്രീകരിച്ചിരിക്കുന്നത്.