Webdunia - Bharat's app for daily news and videos

Install App

വിജിലന്‍‌സിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ബാബു വീണു; 200 പവൻ എവിടെ നിന്നു വന്നു ? - ഞെട്ടിയത് വിജിലന്‍‌സ്!

ബാബുവിനെ പൂട്ടി വിജിലന്‍‌സ്; 200 പവൻ എവിടെ നിന്നു വന്നു ? - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍മന്ത്രി!

Webdunia
ശനി, 19 നവം‌ബര്‍ 2016 (14:30 IST)
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എക്‍സൈസ് മന്ത്രി കെ ബാബു കുടുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത 200 പവൻ സ്വർണാഭരണങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ ബാബുവിനും കുടുംബത്തിനും സാധിക്കാതെ വന്നതോടെയാണ് ബാബുവിനുള്ള കുറുക്ക് മുറുകുമെന്ന് വ്യക്തമായത്.

ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത സ്വര്‍ണം എവിടെ നിന്ന് വാങ്ങിയെന്നോ അവയുടെ ബില്ലുകളോ ഹാജരാക്കാന്‍ ബാബുവിനും കുടുംബത്തിനും സാധിച്ചില്ല. ഇവ സംബന്ധിച്ച് വിജിലന്‍‌സ് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നിനും ബാബുവിന് ഉത്തരമില്ലായിരുന്നു ഇതോടെയാണ് അദ്ദേഹം വെട്ടിലായത്.

സ്വര്‍ണം വാങ്ങാനുള്ള പണം എവിടെ നിന്നായിരുന്നു, എവിടെ നിന്നാണ് വാങ്ങിയത്, ബില്ലുകളോ രേഖകളോ ഉണ്ടോ എന്ന ചോദ്യങ്ങളാണ് വിജിലന്‍സ്‌ ബാബുവിനോടും കുടുംബത്തോടും ചോദിച്ചത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ ഇവര്‍ക്കായില്ല. സ്വർണാഭരണങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ബാബുവിനും ബന്ധുക്കൾക്കും വിജിലൻസ് ഒരിക്കൽകൂടി നിർദ്ദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം മുന്‍ മന്ത്രി കുടുങ്ങുമെന്ന് വ്യക്തമായി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments