Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; എസ് എഫ് ഐ പ്രവർത്തകർ വെള്ളാപ്പള്ളിയുടെ കോളേജ് തല്ലിത്തകർത്തു

വെള്ളാപ്പള്ളിയുടെ കോളേജ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തു

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (08:40 IST)
ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജീനിയറിങ്ങ് കോളേജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അധികൃതരുടെ മാനസികമായ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രകോപിതരായാണ് പ്രവർത്തകർ കോളെജ് തല്ലിതകർത്തത്. 
 
കോളേജിലെ ജനല്‍ചില്ലുകളും സെക്യൂരിറ്റി ക്യാമറകളും ബസിന്റെ ചില്ലുകളും അടിച്ചുതകര്‍ത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രതിഷേധിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയാന്‍ ശ്രമിച്ചെങ്കിലും ഗെയ്റ്റ് ചാടി കടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
 
സ്വഭാവ ദൂഷ്യമുണ്ടെന്നും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് പറഞ്ഞതാണ് വിദ്യാര്‍ത്ഥിയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് സഹപാഠികള്‍ പറയുന്നു. കോളേജ് ക്യാന്റീനിലെ ഭക്ഷണത്തില്‍ പല്ലിയെ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സൗകര്യമുണ്ടെങ്കില്‍ കഴിച്ചാല്‍ മതിയെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മാനസികമായി തളര്‍ന്നിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments