Webdunia - Bharat's app for daily news and videos

Install App

വൈക്കം വിജയലക്ഷ്മിയ്ക്ക് വെളിച്ചമായെത്തിയ ഡോക്ടർ യാത്രയായി

വീണ്ടും ഇരുട്ടിലേക്കോ? വൈക്കം വിജയലക്ഷ്മിയ്ക്ക് വെളിച്ചമായെത്തിയ ഡോക്ടർ യാത്രയായി

Webdunia
ശനി, 8 ഏപ്രില്‍ 2017 (14:03 IST)
മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. മങ്ങിയ രീതിയിൽ ചിലതെല്ലാം കാണാൻ കഴിയുന്നുവെന്ന് ഗായിക പറഞ്ഞിരുന്നു. എന്നാൽ, താരത്തിന്റെ പ്രതീക്ഷകൾ ഇരുട്ടിലാകുമോയെന്ന ഭയമാണിപ്പോൾ. കാഴ്ച കിട്ടുന്നതിനുള്ള ചികിത്സകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഒരു ദുരന്തവാര്‍ത്ത തേടിയെത്തിയിട്ടുള്ളത്. 
 
വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ശ്രീകുമാര്‍ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ് മരിച്ചു. ഹോമിയോപ്പതിയില്‍ അഗ്രഗണ്യനായ ഡോക്ടര്‍ ശ്രീകുമാറും ഭാര്യയും ചേര്‍ന്നാണ് ഗായികയെ ചികിത്സിക്കുന്നത്.  സ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ച് അപ്രതീക്ഷിതമായാണ് ഡോക്ടര്‍ യാത്രയായത്. വിജയലക്ഷമിക്ക് പൂര്‍ണ്ണമായും കാഴ്ച ലഭിക്കുന്നത് കാണാന്‍ കാത്തു നില്‍ക്കാതെയാണ് ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്.
 
വൈക്കം വിജയലക്ഷ്മി ഉള്‍പ്പടെ ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷ കൂടിയാണ് ഇതോടെ തകരുന്നത്. ഗായികയ്ക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഡോക്ടറെക്കുറിച്ച് ചോദിക്കുമ്പോള്‍ ഏറെ വാചാലയാവുന്ന വിജയലക്ഷമിക്ക് താങ്ങാവുന്നതിനും അപ്പുറത്താണ് അദ്ദേഹത്തിന്റെ വിയോഗം.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments