Webdunia - Bharat's app for daily news and videos

Install App

വിഴിഞ്ഞം കരാര്‍‍: സിഎജി റിപ്പോർട്ട് അതീവ ഗൌരവതരം, കരാര്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും - മുഖ്യമന്ത്രി

വിഴിഞ്ഞം കരാര്‍‍: പദ്ധതിയില്‍ അദാനിക്ക് വൻനേട്ടമെന്ന് സിഎജി റിപ്പോർട്ട്

Webdunia
ബുധന്‍, 24 മെയ് 2017 (12:00 IST)
വിഴിഞ്ഞം കരാറില്‍ വന്‍ ക്രമക്കേടുണ്ടെന്ന സി എ ജി റിപ്പോർട്ട് ഗൌരവകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാര്‍ ഗൌരവമായി പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തിയത് ഇന്നലെയാണ്.
 
ഈ പദ്ധതിയിലൂടെ കരാര്‍ പദ്ധതി നടത്തിപ്പുകാരായ അദാനിക്ക് വൻനേട്ടം ഉണ്ടാക്കുമെന്നും ഈ പദ്ധതിയുടെ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
 
പദ്ധതി നിര്‍മാണത്തിനായി 20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കുടാതെ സര്‍ക്കാര്‍ ചെലവഴിച്ച തുക പതിനൊന്നാം വര്‍ഷം മുതല്‍ തിരിച്ചു നല്‍കണമെന്ന വ്യവസ്ഥയും അട്ടിമറിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ മാറ്റം വരുത്തിയതോടെ 283 കോടി രൂപയാണ് സര്‍ക്കാറിന് നഷ്ടമുണ്ടാകുക. കണക്കുകള്‍ പെരുപ്പിച്ച് നല്‍കി കമ്പനി പദ്ധതി ചെലവ് ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments