Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മൂന്നാറിലെ കൈയ്യേറ്റക്കാരോട് ദയ കാണിക്കില്ല, ചില നിയമങ്ങളില്‍ ഭേദഗതി വരുത്തും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

‘കയ്യേറ്റക്കാരോട് ദയയുണ്ടാകില്ല’; പ്രശ്‌നപരിഹാരത്തിന് സമഗ്ര നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി

മൂന്നാറിലെ കൈയ്യേറ്റക്കാരോട് ദയ കാണിക്കില്ല, ചില നിയമങ്ങളില്‍ ഭേദഗതി വരുത്തും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം , ഞായര്‍, 7 മെയ് 2017 (15:33 IST)
മൂ‌ന്നാർ കൈയ്യേറ്റ ഭൂമി ഇടപാടുകാരോട് ഒരിക്കലും കഷമിക്കില്ലെന്നും അവരോട് ഒരിറ്റ് ദയ പോലും കാണിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ കയ്യേറ്റ പ്രശ്‌നത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് കൈയ്യേറ്റക്കാരോട് ദയകാണിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
 
മൂന്നാർ വിഷയത്തിൽ പ്രോയോഗികത കണക്കിലെടുത്ത് ചില നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മേഖലകളിലെ അനധികൃത കയ്യേറ്റം പൊളിച്ചു മാറ്റണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. 
 
അനധികൃതമായി കൈയ്യേറിയ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. കയ്യേറ്റ പ്രശ്നം ഗുരുതരമാണെന്നും പ്രശ്‌നത്തിന് സമഗ്ര നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആരു ശ്രമിച്ചാലും കഴിയില്ല' - മാണി രണ്ടും കൽപ്പിച്ച്