Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'ആരു ശ്രമിച്ചാലും കഴിയില്ല' - മാണി രണ്ടും കൽപ്പിച്ച്

ചമ്മിയത് സിപിഎം? അത് ഒരു അടവ് നയം മാത്രമായിരുന്നു‌വെന്ന് മാണി

'ആരു ശ്രമിച്ചാലും കഴിയില്ല' - മാണി രണ്ടും കൽപ്പിച്ച്
തിരുവനന്തപുരം , ഞായര്‍, 7 മെയ് 2017 (13:24 IST)
കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ആര് ശ്രമിച്ചാലും കഴിയില്ലെന്ന് കെ എം മാണി. കോട്ടയത്ത് നടത്തിയത് പ്രാദേശികമായ ഒരു അടവ് നയം മാത്രമായിരുന്നുവെന്നും മാണി വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസ് എം പിളരുന്നുവെന്ന വാർത്ത ശക്തമായതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി മാണി നേരിട്ട് രംഗത്തെത്തിയത്.
 
അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും തന്നെ പാര്‍ട്ടിയില്ലില്ല. കേരള കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കെഎം മാണി പറഞ്ഞു. ഒരു ഘട്ടത്തിലും ഇടത് പക്ഷത്തിലേക്ക് പോകുമെന്ന് പറഞ്ഞിട്ടില്ലെന്നും മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ജോസഫ് വിഭാഗം പുറത്ത് വരണമെന്ന് കേരള കോണ്‍ഗ്രസ് ജനാധിപത്യ വിഭാഗം ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് കെ എം മാണി രംഗത്തെത്തിയിരിക്കുന്നത്.
 
പാര്‍ട്ടിയിലെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യോഗത്തിന് ശേഷവും ഭിന്നത തുടരുകയാണെങ്കില്‍ പിജെ ജോസഫ് വിഭാഗത്തെ യുഡിഎഫ് പാളയത്തിലെത്തിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്ത് രാഷ്‌ട്രീയത്തിലേക്ക് ?; ബിജെപി ഞെട്ടലില്‍ - രജനി നഗ്‌മയുമായി കൂടിക്കാഴ്‌ച നടത്തി