Webdunia - Bharat's app for daily news and videos

Install App

മുങ്ങിത്താണിടത്ത് നിന്നും തിരിച്ചു കിട്ടിയ ജീവന്‍, കരയ്ക്ക് കയറിയപ്പോള്‍ കേട്ട ചോദ്യം - ‘ നീ ബ്ലൂ വെയില്‍ കളിച്ചു മുങ്ങി മരിക്കാനുള്ള ടാസ്ക് എടുത്ത് വന്നതല്ലേ‘?

‘പുഴയില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ കൈപിടിച്ചുയര്‍ത്തിയ അഞ്ജാതന് നന്ദി’ - വൈറലാകുന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (11:52 IST)
പുഴയില്‍ കുളിച്ചുകൊണ്ടൊരിക്കെ കുത്തൊഴുക്കില്‍ പെട്ട് മുങ്ങിത്താന്ന തന്നെ അത്ഭുതകരമായി രക്ഷപെടുത്തിയിട്ട് ഒന്നും മിണ്ടാതെ പോയ അഞ്ജാതനെ കുറിച്ചുള്ള യുവാവിന്റെ ഫെസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സാലി ബിന്‍ അലി എന്ന യുവാവാണ് തനിക്ക് രണ്ടാം ജന്മം കിട്ടിയ സംഭവം ഫേസ്ബുക്കിലൂടെ വിവരിക്കുന്നത്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
രാവിലെതന്നെ കായലില്‍ കുളിക്കാന്‍ പോയി നല്ല ഒഴുക്കുമുണ്ടായിരുന്നു. കുളിച്ചോണ്ടിരിക്കുമ്പോള്‍ ഒരു തോന്നല്‍ അപ്പുറത്ത് പോയി നീന്തി വന്നാലോ എന്ന്. ഇറങ്ങിയ സ്ഥലത്ത് അത്യാവശ്യം ആഴവും ഉണ്ടായിരുന്നു. കുറച്ചു നീന്തിയപ്പോള്‍ ഉള്ളില്‍ ഒരു ഭയം വന്നു ആഴം കൂടുതകുണ്ടല്ലോ നല്ല ഒഴുക്കുമുണ്ടല്ലോ എന്നുള്ള ചിന്ത വന്നതോടെ ഭയം കൂടി. അങ്ങനെ തിരിച്ചു നീന്താന്‍ തീരുമാനിച്ചു.
 
തിരിച്ചു നീന്താന്‍ തുടങ്ങി, നീന്തിയപോഴാണ് മനസ്സിലായത് ഒഴുക്കിനെതിരെയാണല്ലോ നീന്തുന്നതെന്ന്. ഭയംകൊണ്ട് കൈകാലുകള്‍ കുഴയുകയാണ്. വീണ്ടും ഒഴുക്കുള്ള ഭാഗത്തേക്ക് തിരിച്ചു നീന്തി എന്റെ ഭയം എല്ലാ ധൈര്യത്തേയും കീഴ്പെടുത്തി. എന്റെ മുന്നിലുള്ള ജവാദിനെ വിളിച്ചു ‘ജാവദേ പിടിക്കട എന്നെയൊന്ന്‘ അവന്‍ പിടിചു. അവനെ വിട്ടു എങ്ങനെയെങ്കിലും കരയിലേക്ക് എത്തണം എന്നുള്ള ചിന്തയില്‍ എന്റെ കൈകാലുകള്‍ കുഴഞ്ഞത് കൊണ്ടും ഉള്ളിലെ ഭയംകൊണ്ടും എനിക്ക് നീന്താന്‍ കഴിയുന്നില്ല. 
 
ഞാന്‍ റഫീക്കാ അസറു വേഗം വന്നു പിടിക്കൂ എന്ന് മുങ്ങി പൊങ്ങിയപ്പോള്‍ പറഞ്ഞു. അപ്പൊഴേക്കും ഹനീഫക്കയും നിസാര്‍ക്കായും ഞങ്ങളുടെ എതിരായി നീന്തിവരുന്നുണ്ട് എല്ലാവരും പരിഭ്രാന്തരായി ആരും അടുത്തേക്ക് വരുന്നില്ല. കാരണം മരണ വെപ്രാളത്തില്‍ ഞാൻ അവരെ പിടിചു താഴ്ത്തും എന്നുള്ള ചിന്തകൊണ്ടാവാം അവര്‍ അങ്ങനെ ചെയ്തത്. അത് കണ്ടതോട്കൂടി ഞാനുറപ്പിച്ചു എന്റെ മരണം.
 
നിസാര്‍ക്ക ‘എല്ലാവരും വരൂ ആള്‍ മുങ്ങുന്നേ‘യെന്നെല്ലാം പറയുന്നുണ്ടായിരുന്നു. നിസാര്‍ക്കയും ഹനീഫക്കയും എന്നെ ഒഴിഞ്ഞു നിന്നു കരയുടെ ഭാഗത്തേക്ക് എന്നെ തള്ളി അതുകൊണ്ട് കുറച്ചു നീങ്ങി കരയുടെ അടുത്തേക്ക്. ഞങ്ങള്‍ ആദ്യം കുളിച്ചിരുന്ന സ്ഥലത്തു ആരോടും മിണ്ടാതെ ഒരാള്‍ വന്ന് നീന്തി കളിക്കുന്നുണ്ടായിരുന്നു. അന്നേരം ഞാന്‍ അയാളെ ശ്രദ്ധിച്ചിരുന്നു. അവിടെ കുളിക്കാന്‍ വന്നവര്‍ എല്ലാവരും പരസ്പരം പരിചയപെടാറുണ്ട്. 
ഇയാളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിരുന്നു ഞാന്‍. അങ്ങനെ ചിന്തിച്ചോണ്ട് ആണ് ഞാന്‍ അപ്പുറത്തേക്ക് നീന്തിവരാന്‍ പോയതും. ആ മനുഷ്യന്‍ ഞാന്‍ മുങ്ങുമ്പോള്‍ കുളി കഴിഞ്ഞു തല തോര്‍ത്തി കരയിൽ നില്‍ക്കുകയായിരുന്നത്രെ. നിസര്‍ക്കാടെ ആരെങ്കിലും വരൂ എന്നുള്ള വിളികേട്ട് വന്നതാണ് അദ്ദേഹം. അയാള്‍ ഉടനെ ചാടി അയാള്‍ കൈ പിടിചു വലിച്ചു അതിനാല്‍ പുനര്‍ജന്മം കിട്ടി. 
 
ക്ഷീണിതനായത്കൊണ്ട് കുറച്ചു നേരം ഇരുന്നു. അങ്ങനെ അയാളെ നോക്കി കുളിസ്ഥലത്തേക്ക് നടന്നു പക്ഷെ അയാള്‍ അപ്പോഴേക്കും അവിടെനിന്നും പോയിരുന്നു. എന്തായാലും പെരുത്തു നന്നിയുണ്ട്. നിസർക്കാ ഹനീഫക്ക അസറു ജവാദ് റഫീക്ക ഫൈസൽക്ക പിന്നെ പേരറിയാത്ത എല്ലാവർക്കും നന്ദി.
 
എല്ലാം കഴിഞ്ഞപ്പോൾ കൂട്ടത്തിൽ നിന്നും തമാശക്ക് ഒരു ചോദ്യം നീ ബ്ലൂ വൈൽ കളിച്ചു മുങ്ങി മരിക്കാനുള്ള ടാസ്ക് എടുത്ത് വന്നതല്ലേ എന്ന് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments