Webdunia - Bharat's app for daily news and videos

Install App

മാതൃത്വത്തിന് ശാപമായി ഒരമ്മ!

പ്രായപൂര്‍ത്തിയാകാത്ത മക്കളെ കാമുകന് കാഴ്ചവെച്ചു; അമ്മയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
ശനി, 29 ജൂലൈ 2017 (16:11 IST)
പ്രായപൂർത്തിയാവാത്ത സ്വന്തം മക്കളെ കാമുകന് കാഴ്ചവച്ച കേസിലെ പ്രതികളായ മാതാവിനും കാമുകനും കോടതി  ജീവിതാവസാനം വരെ കഠിനതതടവ് വിധിച്ചു. പതിനേഴും പന്ത്രണ്ടും വയസുള്ള കുട്ടികളുടെ മാതാവിനെയും ഇവരുടെ കാമുകനായ  കോതമംഗലം സ്വദേശി ഇരുമലപ്പടി ആട്ടയം വീട്ടിൽ അലിയാർ എന്ന അൻപത്തിരണ്ടുകാരനെയുമാണ് തൃശൂർ പോക്സോ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 
 
2005 ഓഗസ്റ് ഇരുപത്തിമൂന്നിനാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ഓണ അവധിക്ക്  സ്‌കൂൾ അടച്ച സമയത്ത് പതിനേഴുകാരിയായ മകളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരവെയായിരുന്നു മാതാവും കാമുകനായ അലിയാരും ലോഡ്ജിൽ തങ്ങിയപ്പോൾ  കുട്ടിയേയും പന്ത്രണ്ടുകാരിയായ സഹോദരിയെയും മാതാവിന്റെ സാന്നിദ്ധ്യത്തിൽ അലിയാർ പീഡിപ്പിച്ചത്.  
 
പീഡനത്തിനിരയായ പതിനേഴുകാരിയായ കുട്ടി പൂർണ്ണ  മാനസിക വളർച്ച ഇല്ലാത്തതായിരുന്നു. എങ്കിലും സ്‌കൂൾ തുറന്നപ്പോൾ ക്ളാസിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് സ്‌കൂൾ അധികാരികൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് വിവരമറിഞ്ഞ തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈസ്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. 
 
പ്രതികൾക്ക് ജീവിതാവസാനം വരെ കഠിനതടവും പതിനായിരം രൂപാ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇതിനൊപ്പം വിക്ടിം കൊമ്പൻസേഷൻ സ്‌കീമിൽ നിന്ന് മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് നൽകാനും കോടതി വിധിച്ചു.  പ്രതികളായ ഇരുവരും ചെയ്തത് ദയ അർഹിക്കാത്ത പ്രവൃത്തിയാണെന്നും ശിക്ഷ സമൂഹത്തിനു പാഠമാകണം എന്നും കോടതി പറഞ്ഞു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments