Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമയില്‍ കാവ്യാ മാധവന്റെ ഭാഗ്യം ദീലിപ് അല്ല? ആ സംവിധായകനായിരുന്നു

മലയാള സിനിമയിൽ കാവ്യാ മാധവന്റെ ഭാഗ്യം ദീലിപ് അല്ല?

Webdunia
വ്യാഴം, 27 ജൂലൈ 2017 (09:07 IST)
മലയാളത്തിന്റെ സ്വപ്ന ജോഡികളായിരുന്നു ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി മീശമാധവൻ, പാപ്പി അപ്പച്ചാ, സദാനന്തന്റെ സമയം തുടങ്ങി ഇഷ്ടം പോലെ സിനിമകളിൽ ദിലീപും കാവ്യ മാധവനും ഒരുമിച്ച് അഭിനയിച്ചു. സിനിമയിൽ കാവ്യയുടെ ആദ്യ നായകന്‍ ദിലീപായിരുന്നു.  ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ പ്രേക്ഷകരുടെ മനസില്‍ ഇടം‌ പിടിച്ചത്.
 
എന്നാല്‍ സിനിമയില്‍  ദിലീപിനെക്കാളും കാവ്യയെ സ്വാധീനിച്ച ഒരാളുണ്ട്. കാവ്യയുടെ ആദ്യ ചിത്രമായ പൂക്കാലം വരവായ് സംവിധാനം ചെയ്ത കമൽ. കാവ്യ മാധവനെ സിനിമയിലേക്ക് കൊണ്ടുവന്ന ആൾ എന്ന് കമലിനെപ്പറ്റി പറയാം. പിന്നീട് കുറെ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാവ്യയ്ക്ക് അവസരം ലഭിച്ചു. അഴകിയ രാവണൻ എന്ന ചിത്രത്തിലെ ‘വെണ്ണിലാ ചന്ദനക്കിണ്ണം‘ എന്ന പാട്ടിൽ ഭാനുപ്രിയയുടെ കുട്ടിക്കാലം കാവ്യയായുരുന്നു ചെയ്തത്. അഴകിയ രാവണന്റെ സംവിധാനവും കമലായിരുന്നു.
 
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങള‌ിലും കമൽ കാവ്യയ്ക്ക് വേഷം നൽകിയിരുന്നു. ഇതിന് ശേഷമാണ് 2004 ൽ പുറത്തിറങ്ങിയ പെരുമഴക്കാലം. കാവ്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അത്. ഈ ചിത്രത്തിലെ അഭിനയത്തിന് കാവ്യയ്ക്ക് സംസ്ഥാന അവാർ‍ഡും ലഭിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments