Webdunia - Bharat's app for daily news and videos

Install App

ഭർത്താവിനെ ചതിച്ച് കാമുകനൊപ്പം കൂടി, ഗർഭിണിയായപ്പോൾ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; ഒടുവിൽ യുവാവ് ചെയ്തത്...

യുവതിയുടെയും മകന്റെയും വധം: വെട്ടിച്ചിറ സ്വദേശി പിടിയിൽ

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (13:56 IST)
യുവതിയും എട്ടു വയസുള്ള മകനും  മരിച്ച നിലയിൽ കാണപ്പെട്ട കേസുമായി ബന്ധപ്പെട്ട വെട്ടിച്ചിറ സ്വദേശിയെ പോലീസ് പിടികൂടി. ആതവനാട് വെട്ടിച്ചിറ പുന്നത്തല സ്വദേശി മുഹമ്മദ് ഷെരീഫ് എന്ന മുപ്പത്തെട്ടുകാരനാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.
 
കാടാമ്പുഴയിൽ കഴിഞ്ഞ മെയ് ഇരുപത്താറിനാണ്  യുവതിയും മകനും മരിച്ച നിലയിൽ കാണപ്പെടുകയാണുണ്ടായത്. കാടാമ്പുഴ പള്ളിക്കണ്ടത്ത് വലിയ പീടിയേക്കാൾ മറയ്ക്കാരുടെ മകൾ ഉമ്മുസൽമ എന്ന ഇരുപത്തെട്ടുകാരിയും മകൻ ദിൽഷാദ് എന്നിവരുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കാണപ്പെട്ടത്. ഉമ്മുസൽമയുമായി മുഹമ്മദ് ഷെരീഫിന് അടുപ്പമുണ്ടായിരുന്നു എന്ന കണ്ടെത്തിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെരീഫിന് ഇതിൽ പങ്കുണ്ടെന്ന് കണ്ടതും കസ്റ്റഡിയിലെടുത്തതും.
 
യുവതിയുടെ ആദ്യ വിവാഹം ഒരു വര്ഷം മുമ്പാണ് ഒഴിഞ്ഞത്. തുടർന്ന് വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ മുഹമ്മദ് ഷെരീഫുമായി അടുക്കുകയും ചെയ്തു. ഇതിനിടെ ഉമ്മുസൽമ ഗര്ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ യുവതിയുടെ നവജാത ശിശു മരിക്കുകയും ചെയ്തു.  എന്നാൽ വിവാഹആവശ്യത്തിനു വഴങ്ങാതിരുന്ന  മുഹമ്മദ് ഷെരീഫ് ഇവരുടെ വീട്ടിലെത്തി കഴുത്തിൽ ഷാൾ മുറുക്കി യുവതിയെയും മകനെയും വധിക്കുകയായിരുന്നു. 
 
ഷെരീഫിനെ കല്പകഞ്ചേരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ ഷെരീഫിനെ റിമാൻഡ് ചെയ്തു. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments