Webdunia - Bharat's app for daily news and videos

Install App

ഭൂമി കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതിത്തരാം: തോമസ് ചാണ്ടി

കൈയേറ്റം തെളിയിച്ചാല്‍ സ്വത്ത് എഴുതിത്തരാമെന്ന് തോമസ് ചാണ്ടി

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (10:13 IST)
കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയ്യേറ്റം തടത്തിയതായി തെളിയിച്ചാല്‍ തന്റെ എല്ലാ സ്വത്തുക്കളും എഴുതി നല്‍കാമെന്ന് തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയോടായിരുന്നു തോമസ് ചാണ്ടിയുടെ ഈ വാഗ്ദാനം.    
 
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ,  ഭൂമി കൈയ്യേറ്റം നടത്തിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയായിരുന്നു സഭയില്‍ ബഹളം ആരംഭിച്ചത്. 
 
എം‌എല്‍‌എ നടത്തിയ പരാമര്‍ശത്തില്‍ തോമസ് ചാണ്ടി ക്ഷുഭിതനാകുകയും ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണം തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിനല്‍കാമെന്നു തിരിച്ചടിക്കുകയുമായിരുന്നു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നിരയില്‍ നിന്ന് പിടി തോമസ് ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. പിന്നീട് സ്പീക്കര്‍ ഇടപെട്ടാണ് ഭരണ-പ്രതിപക്ഷ അംഗങ്ങളെ വാക്ക്‌പ്പോരില്‍ നിന്ന് പിന്തിരിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments