Webdunia - Bharat's app for daily news and videos

Install App

ബന്ധുനിയമനം, ചാണ്ടിയുടെ കായല്‍ കൈമാറ്റം, ജിഷ്ണു കേസ് ഇതെല്ലാം എവിടെപ്പോയി മറഞ്ഞു? ദിലീപിനെ കുടുക്കിയത് സര്‍ക്കാരും പൊലീസും? - ആരോപണവുമായി ദിലീപ് ഫാന്‍സ്

ഇരയ്ക്ക് നീതി കിട്ടാന്‍ ഇരയാകേണ്ടവന്‍ അല്ല ദിലീപ്! സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇനിയും ദിലീപ് തന്നെ? - ആഞ്ഞടിച്ച് ഫാന്‍സ്

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (14:31 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടനെ കുടുക്കിയത് പൊലീസും സംസ്ഥാന സര്‍ക്കാരുമാണെന്ന ആരോപണവുമായി ദിലീപ് ഓണ്‍ലൈന്‍ ഫാന്‍സ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് ഫാന്‍സ് സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
പോസ്റ്റിന്റെ പൂര്‍ണരൂപം:
 
സര്‍ക്കാര്‍ എപ്പോള്‍ പ്രതിരോധത്തില്‍ ആയാലും ദിലീപിന് എതിരെ ഉള്ള വാര്‍ത്തകള്‍ ആണ് പൊതുജന ശ്രദ്ധയില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിച്ചിരുന്നതെന്ന് വ്യക്തം. ഇപ്പോള്‍ ചാണ്ടിയുടെ രാജിക്കു മുറവിളി ഉയർന്ന സാഹചര്യത്തിൽ വീണ്ടും സർക്കാരിനെ രക്ഷിക്കാൻ ദിലീപ് തന്നെ വേണ്ടി വന്നേക്കും.
 
കോവളവും മൂന്നാറും ബന്ധുനിയമനവും സ്മാര്‍ട്ട് സിറ്റി അഴിമതിയും ലുലുവിന് കായല്‍ തീരം കൈമാറിയതും ചാണ്ടിയുടെ കായല്‍ കൈമാറ്റവും കേരളത്തിലെ രാഷ്ട്രീയവും ഐസിസ് ബന്ധവും ഹവാല കേരള രാഷ്ട്രീയ കണക്ഷനുകളും ജിഷ്ണു കേസും ജിഷ കേസ് അട്ടിമറിച്ചതും അടക്കം കെടുകാര്യസ്ഥതയുടെ ഇടതു അദ്ധ്യായങ്ങള്‍ മറച്ചു വെക്കാന്‍ മാധ്യമങ്ങളുടെ വാര്‍ത്താ പുകമറ സൃഷ്ടിക്കാന്‍ കേരള സര്‍ക്കാര്‍ പോലീസ് സഹായത്തോടെ നടത്തിയ നാടകീയമായ അറസ്റ്റ് ആണ് ദിലീപിന്‍റെ അറസ്റ്റ് . കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിനം തല കീഴായി മറിയുന്ന ഈ കേസ്സില്‍ അവസാനിക്കുക കേരള പോലീസിന്റ വിശ്വാസ്യത തന്നെയാവും എന്ന് തീര്‍ച്ച .
 
അന്നും ഇന്നും എന്നും ദിലീപിനൊപ്പം. ഇരയ്ക്ക് നീതി കിട്ടാന്‍ ഇരയാക്കേണ്ടവൻ അല്ല ദിലീപ് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments