Webdunia - Bharat's app for daily news and videos

Install App

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിന് സംഭവിച്ചത് ഇങ്ങനെ !

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (17:59 IST)
പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം പള്ളം പോളച്ചിറ കാഞ്ഞിരത്തറ സജിൻ ബാബു എന്ന പതിനെട്ടുകാരനെയാണ്  തൃശൂർ  മാരാർ റോഡിലെ കെട്ടിടത്തിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
 
കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടെയാണ് സംഭവം നടന്നത്. സജിൻ ബാബുവും സുഹൃത്ത് അഭിജിത്തും പരസ്യ കമ്പനിയിലെ നോട്ടീസ് വിതരണം ചെയ്ത ശേഷം ചെട്ടിയങ്ങാടി കവലയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവേ ചിലരുമായി വാക്കുതർക്കമുണ്ടായി. എതിർ കക്ഷിയിൽ പെട്ടവർ പ്രതികരിക്കാതെ പോയ ശേഷം വീണ്ടും വന്നപ്പോഴും തർക്കം ഉണ്ടായി. വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതായി സൂചനയുണ്ടായി.
 
മിനിറ്റുകൾക്കുള്ളിൽ പൊലീസ് വാഹനം വന്നപ്പോൾ എല്ലാവരും ഓടി രക്ഷപ്പെട്ടു എന്നാണ് അഭിജിത് പറഞ്ഞത്. എന്നാൽ കുറെ കഴിഞ്ഞാണ് സജിൻ ബാബുവിനെ കാണാനില്ലെന്ന് അഭിജിത്തിനും സുഹൃത്തുക്കൾക്കും മനസിലായത്. തുടർന്ന് രാത്രി ഒരു മണിയോടെ ഈസ്റ് പോലീസിൽ പരാതി നൽകുകയും ചെയ്തു.
 
തുടർന്ന് പരിസരത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചപ്പോഴാണ് സജിൻ ബാബു കെട്ടിടത്തിനടുത്തുകൂടെ ഓടുന്ന ദൃശ്യം കണ്ടത്. തുടർന്ന് കിണറ്റിൽ പരിശോധിച്ചപ്പോഴാണ് സജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments