Webdunia - Bharat's app for daily news and videos

Install App

നടി ആക്രമിക്കപ്പെട്ട സംഭവം: കേസിലെ അട്ടിമറി ശ്രമം പൊളിച്ചത് മഞ്ജുവോ?

നടി ആക്രമിക്കപ്പെട്ട കേസിലെ അട്ടിമറി ശ്രമം പൊളിച്ചത് മഞ്ജുവാര്യര്‍ ; ഞെട്ടിക്കുന്ന വിവരം പുറത്ത് !

Webdunia
ചൊവ്വ, 4 ജൂലൈ 2017 (14:23 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ താരങ്ങളുടെ സംഘടനയില്‍ നിന്നും നടിക്ക് പിന്തുണ ലഭിച്ചില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒപ്പം കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നുവെന്ന ആരോപണങ്ങള്‍ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആരോപിച്ചിരുന്നു. 
 
പ്രതി പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും സജീവമായിരിക്കുന്നത്. എന്നാല്‍ 
കേസ് അന്വേഷണം വീണ്ടും ശക്തമാക്കിയതിന് പിന്നില്‍ നടി മഞ്ജുവാര്യരുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണ് സൂചന. സിനിമ സംഘടനകളുടെ ഭരണകക്ഷി ബന്ധം തന്നെയാണ് കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്ന ആരോപണത്തിന് പിന്നിലെ കാരണം.
 
അതേസമയം നടന്‍ ദിലീപിനേയും, നാദിര്‍ഷയേയും പൊലീസ് രാത്രി വൈകിയും ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഇരുവരേയും വിട്ടയക്കാന്‍ തലസ്ഥാനത്തുനിന്ന് നിര്‍ദേശമുണ്ടായിതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നില്‍ സിനിമ സംഘടനയാണെന്നും അഭിപ്രായങ്ങളുണ്ട്.
 
എന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ ശക്തമായ ശ്രമങ്ങള്‍ വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് നടത്തുന്നുണ്ട്. അതില്‍ സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ മഞ്ജുവാര്യര്‍ തന്നെയാണ് ഇതിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments