Webdunia - Bharat's app for daily news and videos

Install App

നടിയുടെ കേസ് : ഒടുവില്‍ ആ മാഡവും കുടുങ്ങിയോ?

ഒടുവില്‍ ആ മാഡവും കുടുങ്ങിയോ?

Webdunia
ചൊവ്വ, 25 ജൂലൈ 2017 (09:16 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട  കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാന്‍ ഉണ്ടെന്ന് പൊലീസിന് ഉറപ്പാണ്. അതിനുള്ള സൂചനകള്‍ ലഭിച്ചു കഴിഞ്ഞു ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പൊലീസ് നടപടി കൂടുതല്‍ വേഗത്തിലാക്കും. 
 
അതിനിടെ ഒരു യുവനടിയെ കൂടി പൊലിസ് ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും എന്ന സൂചനകളുണ്ട്. ദിലീപുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നടിയാണ് ഇത്. സംഭവത്തില്‍ നടിയെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ എന്തെങ്കിലും പൊലീസിന് ലഭിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. 
 
പക്ഷേ നടിയുടെ അക്കൗണ്ടില്‍ എത്തിയ പണത്തിന്റെ സ്രോതസ്സ് ഈ കേസില്‍ നിര്‍ണായകമാകും എന്ന് ഉറപ്പാണ്. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു യുവനടിയ്ക്കും പങ്കുള്ളതായി പൊലീസ് സംശയിച്ചിരുന്നു.  ഇവരുടെ ഫ്‌ലാറ്റില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
മലയാള സിനിമയില്‍ കുറച്ച് കാലമായി സജീവമായ നടിയാണിത്. ഇതിനിടെ മറ്റ് ചില വിവാദങ്ങളിലും ഇവര്‍ പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. ദിലീപിനൊപ്പം വെറും രണ്ട് സിനിമകളില്‍ മാത്രമാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. 
 
എങ്കിലും ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഇവര്‍ .അടുത്ത കാലത്ത് അക്കൗണ്ടില്‍ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ട്.  ഈ പണം നടിയുടെ അക്കൗണ്ടില്‍ എത്തിയത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ആണ്.  അതാണ് പൊലീസ് ഈ നടിയെ ചോദ്യം ചെയ്യാനുള്ള കാരണം.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments