Webdunia - Bharat's app for daily news and videos

Install App

കോടിയേരിക്കെതിരെ ബോംബെറിഞ്ഞു എന്നത് വ്യാജ പ്രചരണം, പിണറായിക്ക് എല്ലാം അറിയാം: കൃഷ്ണദാസ്

അക്രമം നടത്താന്‍ പിണറായി പരോക്ഷമായി ആഹ്വാനം നല്‍കി: ബി‌ജെ‌പി

Webdunia
വെള്ളി, 27 ജനുവരി 2017 (16:02 IST)
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിലേക്ക് ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു എന്നത് വ്യാജപ്രചരണമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ബി ജെ പി പ്രവര്‍ത്തകനായ സന്തോഷിന്‍റെ കൊലപാതകം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ തന്ത്രമെന്നും കൃഷ്ണദാസ് ആരോപിച്ചു.
 
സന്തോഷിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. അതോടെ സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. സി പി എം നടത്തുന്ന അക്രമങ്ങളും അതിന്‍റെ ഭാഗമായുള്ളതാണ്. ഈ അക്രമങ്ങളെല്ലാം നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. 
 
കോടിയേരി പങ്കെടുത്ത സമ്മേളത്തിനുശേഷം മടങ്ങിയ സിപിഎം പ്രവര്‍ത്തകരുടെ കയ്യിലിരുന്ന ബോംബാണ് പൊട്ടിയത്. അതും കോടിയേരി പ്രസംഗിക്കുന്ന വേദിയിയുടെ അര കിലോമീറ്റര്‍ അകലെയാണ് സംഭവം. അതുകൊണ്ടാണ് പറയുന്നത് തലശേരിയില്‍ പൊട്ടിയത് സി പി എമ്മിന്‍റെ നുണബോംബാണ് എന്ന്. ഈ നുണ പ്രചരണം കേട്ടതോടെ ബിജെപിക്കെതിരെ അക്രമം നടത്താന്‍ പിണറായി പരോക്ഷമായി ആഹ്വാനം നടത്തുകയായിരുന്നു എന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments